ഗവ. എൽ പി ബി എസ് അകപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അകപ്പറമ്പ്

കേരളത്തിലെ എറണാകുളം ജില്ലയിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും അങ്കമാലി പട്ടണത്തിനു തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അകപ്പറമ്പ്.

ചരിത്രം

ഒൻപതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ നിന്നും അരണാട്ടുകരയിൽ നിന്നും കുടിയേറിയ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ ആദ്യകാല കുടിയേറ്റ ഗ്രാമങ്ങളിലൊന്നാണ് അകപ്പറമ്പ്. അവർ പ്രധാനമായും കൃഷിയിലും വിവിധ വ്യാപാരങ്ങളിലും ഏർപ്പെട്ടിരുന്നു. പുരാതന കാലത്ത് കളരിപ്പയറ്റ്, ജ്യോതിഷം, ആയുർവേദ ചികിത്സ എന്നിവ അഭ്യസിക്കുന്നതിന് പേരുകേട്ട സ്ഥലമായിരുന്ന അകപ്പറമ്പിലേയ്ക്ക് ഈ പുരാതന ശാസ്ത്രങ്ങൾ അഥവാ സമ്പ്രദായങ്ങൾ പഠിക്കുന്നതിനായി വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ എത്തിയിരുന്നു.

സാമ്പത്തികം

പണ്ട് അകപ്പറമ്പ് നിവാസികൾ കർഷകരായിരുന്നു. വിശാലമായ നെൽവയലുകൾ ഉണ്ടായിരുന്ന ഈ പ്രദേശത്ത ഇവിടെയുള്ള ആളുകൾ നെൽകൃഷിയിൽ വ്യാപൃതരായിരുന്നു. ഇപ്പോൾ ഒരു കിലോമീറ്ററിൽ താഴെ ദൂരമുള്ള കൊച്ചി വിമാനത്താവളത്തിലാണ് ഇവരിൽ പലരും ജോലി ചെയ്യുന്നത്. ഏകദേശം 15 വർഷം മുമ്പ് ശാന്ത സുന്ദരമായ ഗ്രാമപ്രദേശമായിരുന്ന ഇവിടെ വിമാനത്താവളം നിർമ്മിക്കപ്പെട്ടതിനുശേഷം ഭൂമിവില ഗണ്യമായി ഉയർന്നു. അകപ്പറമ്പ്, നായത്തോട്, വാപ്പാലശ്ശേരി, ആവണംകോട്, തുരുത്തുശ്ശേരി, അത്താണി, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമിയുടെ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്.