ഗവ. എൽ.പി.എസ്. വെള്ളനാട്/ക്ലബ്ബുകൾ/2024-25
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്കൂൾ കായിക ക്ലബ്
കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും സമഗ്ര വികസനത്തിനുമായി പ്രവർത്തിക്കുന്ന ക്ലബ്ബാണിത് .നെടുമങ്ങാട് സബ്ജില്ല കായികമേള ഈ വർഷംജിവി രാജ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.നമ്മുടെ സ്കൂളിൽ നിന്നും 22 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. എൽ പി മിനി വിഭാഗത്തിൽ പെൺകുട്ടികളുടെ 100 മീറ്റർ 50 മീറ്റർ എന്നീ ഇനങ്ങളിൽമീവൽ രത്നാ രതീഷ് വേഗതയേറിയ താരമായി. 4 X 50മീറ്റർ ഷട്ടിൽ റിലേയിലും ഒന്നാം സ്ഥാനം നേടി.നമ്മുടെ സ്കൂൾ സബ് ജില്ലയിൽ ശ്രദ്ധയാകർഷിച്ചു.
വിദ്യാരംഗം
കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു. കലാ സാഹിത്യ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ ചെയ്യുന്നുണ്ട്. സ്കൂൾ തല കൺവീനറും കോ ഓർഡിനേറ്ററും ഉണ്ട്. സബ്ജില്ലാതല ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയിതിട്ടുണ്ട്
ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ ചൊവ്വാഴ്ച ദിവസങ്ങളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു .54 കുട്ടികൾ ഇതിൽ അംഗങ്ങൾ ആയിട്ടുണ്ട് .അക്കാദമിക മാസ്റ്റർ പ്ലാനിൽ ലക്ഷ്യമിട്ടിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ക്ലബ്ബ് ചേരുന്ന ദിവസം കുട്ടികൾ ചെയ്തു കാണിക്കുന്നു.