ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആനക്കൽ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കൽ.



ഭൂപ്രകൃതി

കവ -മലമ്പുഴ അണക്കെട്ടിന് പിന്നിൽ സ്ഥിതിചെയ്യുന്നു.കേരളത്തിലെ പാലക്കാട് നിന്ന് 16 കിലോമീറ്റർ വടക്കു കിഴക്ക്. റിസർവോയറിനു ചുറ്റുമുള്ള തോട്ടങ്ങൾ , മനോഹരമായ കുന്നു കൾ,പുൽമേടുകൾ, പരന്നു കിടക്കുന്ന വനപ്രദേശം, പുഴകൾ ,നീർച്ചാലുകൾ  തുടങ്ങിയവ ആനക്കലിനെ കൂടുതൽ മനോഹരമാക്കുന്നു .മലമ്പുഴ ആനക്കൽ റോഡിലൂടെയുള്ള യാത്ര   പ്രകൃതി സ്നേഹികളുടെ പറുദീസയിലേക്കുള്ള യാത്രയാണ് . അപൂർവയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ  പ്രദേശം.

ആരാധനാലയങ്ങൾ

  • ആനക്കൽ ശിവപാർവതിക്ഷേത്രം
  • വലിയകാട് ഏമൂർ ഭഗവതി ക്ഷേത്രം
  • അയ്യപ്പപ്പൻ പൊറ്റ അയ്യപ്പൻ ക്ഷേത്രം ,
  • സിദ്ധി ഗണപതി ക്ഷേത്രം കരടിച്ചോല
  • ST.ജോസഫ് ചർച്ച്

ജലപ്രകൃതി

  • ഒന്നാംപുഴ
  • കല്ലമ്പുഴ
  • കൊച്ചുതോട്
  • മായപ്പാറ വെള്ളച്ചാട്ടം
  • മയിലാടിപുഴ
  • ചെറുപുഴ

പൊതുമേഖല  സ്ഥാപനങ്ങൾ

  • GTWHS ആനക്കൽ
  • ആയുർവേദ ഡിസ്പെൻസറി
  • ടെലിഫോൺ എക്സ്ചേഞ്ച്
  • പോസ്റ്റ് ഓഫീസ്
  • അകമലവാരം  ഫോറസ്റ്റ് ഓഫീസ്

തൊഴിൽ

  • മത്സ്യബന്ധനം
  • കൃഷി
  • തൊഴിലുറപ്പ് പണി എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങൾ.

തദ്ദേശസ്വയംഭരണ സ്ഥാപനം

മലമ്പുഴ ഗ്രാമപഞ്ചായത്ത്

വാർഡ് 2

ആനക്കൽ ഗ്രാമം ഇന്ന് വികസനത്തിന്റെ പാതയിൽ ആണ് . കാർഷികമേഖലയിൽ പൊന്നു വിളയിക്കുന്ന ഒരു കൂട്ടം നന്മ മരങ്ങളായ നല്ല നാട്ടുകാരും ആനക്കൽ ഗ്രാമത്തിന്റെ പുരോഗതിക്കു നെടുംതൂണായി പ്രവർത്തിച്ചു പോരുന്നു .ഈ സംസ്കാര സമ്പന്നമായ നാട്ടിൽ അതിന്റെ തനിമ ഒട്ടും ചോർന്നുപോവാതെ ഒരു നല്ല ജനതയെ വാർത്തെടുക്കാൻ  കൂടെയുണ്ട് ആനക്കൽ  സ്ക്കൂളും അദ്ധ്യാപകരും ....................

പ്രധാന ഉത്സവങ്ങൾ

ശിവരാത്രി മഹോത്സവം,അയ്യപ്പൻപൊറ്റ അയ്യപ്പൻവിളക്ക്,മലമ്പുഴ വേല എന്നിവയാണ് ആനക്കൽകാരുടെ പ്രധാന ഉത്സവങ്ങൾ.

ചിത്രശാല