ഗവ:എൽ പി എസ്സ് പെരുമ്പെട്ടി/എന്റെ ഗ്രാമം
എന്റെ ഗ്രാമം
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.കൂടുതൽ വായിക്കുക
പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്.
ഭൗതികസാഹചര്യങ്ങൾ
അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ.
മുൻ പ്രഥമാദ്ധ്യാപകർ
ക്രമനമ്പർ
പേര്
കാലയളവ്
1. എൻ. കൊച്ചുകുഞ്ഞ്
(1965-1971)
2. കെ. രാമചന്ദ്രൻ നായർ
(1994-)
3. മറിയാമ്മ വർഗ്ഗീസ്
(2001-2002)
- 4. കെ. എം. കുര്യൻ
(2002-2005)
5. സി. എസ്. ശാലിനിക്കുട്ടിയമ്മ
(2005-2016)
6. രാമചന്ദ്രൻ നായർ വി. ജി
(2016-2020)
ഭുൂമിശാസ്ത്രം
ജി.എൽ.പി.എസ്. പെരുപെട്ടി 1948 - ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്.
റൂറൽ ഏരിയയിലാണ്. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ളോക്കിലാണ് ഇത് സ്ഥിതിചെയ്യുുന്നത്. കൊറ്റനാട് പഞ്ചായത്ത് ആണ്.
പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ് പെരുമ്പെട്ടി.
- പോലീസ് സ്റ്റേഷൻ.പെരുമ്പെട്ടി.
- പോസ്റ്റോഫീസ്.പെരുമ്പെട്ടി.
- അത്യാൽ ഹെൽത്ത് സെന്റർ
- ചുങ്കപ്പാറ സർക്കാർ ആശുപത്രി
ലൈബ്രറി
പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. GLPS Perumpetty - യുടെ വളരെ അടുത്തായി ഈ ലൈബ്രറി സ്ഥിതിചെയ്യുന്നു. വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനായി.
ആരാധാലയങ്ങൾ
- പെരുപ്പെട്ടി ശ്രീ.മഹാദേവ മഹാവിഷ്ണുക്ഷേത്രം
- പെരുപ്പെട്ടി ശ്രീ.പത്മനാഭസ്വാമി ക്ഷേത്രം
- സെൻമേരിസ് ഓർത്തഡോക്സ് ചർച്ച് പെരുമ്പെട്ടി
- ശ്രീ. കോട്ടാങ്ങൽ ക്ഷേത്രം