ഗവ:എൽ പി എസ്സ് ചെറിയകുന്നം/എന്റെ ഗ്രാമം
ഗവ:എൽ പി എസ്സ് ചെറിയകുന്നം
- ആരാധനാലയങ്ങൾ
വലിയകുന്നം അന്നപൂർണേശ്വരി ക്ഷേത്രം
- ആശുപത്രി
ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കൊറ്റനാട്
- ഗ്രന്ഥശാല
ജയ്ഹിന്ദ് ഗ്രന്ഥശാല
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ ചാലാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് ചെറിയകുന്നം. കൊച്ചുസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം ഈ ദേശത്തു അറിയപ്പെടുന്നത്. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ കൊറ്റനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഭൗതിക സൗകര്യങ്ങൾ
മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലാപ്പള്ളി ജംഗ്ഷനു സമീപത്തു നിന്നും 100 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിത്തോട്ടം ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ് മുറികളും, ഓഫീസ് റൂമും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാളും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ് മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ഫാനും ലൈറ്റും കൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്.
വഴികാട്ടി മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളി ജംഗ്ഷൻനു സമീപത്തു നിന്നും 100 മീറ്റർ മാറി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു..
മല്ലപ്പള്ളിയിൽ നിന്നും ചാലപ്പള്ളി വരെ 14 km ദൂരമുണ്ട്.
റാന്നിയിൽ നിന്നു 12 കിലോമീറ്റർ..
200 m
വിക്കിമീഡിയ ഭൂപടം | ഭൂപടവിവരങ്ങൾ © ഓപ്പൺസ്ട്രീറ്റ്‌മാപ്പ് ഉപയോക്താക്കൾ
വർഗ്ഗങ്ങൾ (++):
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37610
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
- (+)