എ.യു.പി.എസ്. തൃപ്പനച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ഥലനാമ ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് തൃപ്പനച്ചി

ഈ   പ്രദേശത്തിന് തൃപ്പനച്ചി എന്ന പേര് വന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട് തൃപ്പനച്ചിയുടെ ആദ്യകാല നാമം വാസദേവപുരം എന്നായിരുന്നു .സന്താനഗോപാല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്നത് വാസദേവപുരം എന്നറിയപ്പെട്ടിരുന്ന പ്രദേശത്താണ് .അതുകൊണ്ടുതന്നെ ഈ  പ്രദേശത്തിനു വാസദേവപുരം എന്ന പേര് വന്നത് .അതുപോലെ ചെത്തുവഴി എന്ന പേരും തൃപ്പനച്ചിയുടെ ആദ്യകാല നാമങ്ങളിൽ ഒന്നായിരുന്നു.കിഴിശ്ശേരിയെയും മഞ്ചേരിയെയും ബന്ധിപ്പിക്കുന്ന ഒരു ചെറിയ നടവഴി ഈ  പ്രദേശത്തു കൂടി കടന്നു പോയിരിക്കുന്നു .ഈ വഴിയുമായി ബന്ധപ്പെട്ടാണ് ചെത്തുവഴി എന്ന നാമം ഉണ്ടായത് .ഇന്നത്തെ പ്രദേശത്തിന്റെ മാനമാത്രമായ തൃപ്പനച്ചിടെ ഉത്‌ഭവവയുമായി ബന്ധപെട്ടു വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട് .മൂന്ന് നൂറ്റാണ്ടുകൾക്ക് അപ്പുറം ഒരു ഹൈന്ദവ ഭക്തൻ ക്ഷേത്ര പ്രതിഷ്ഠയുമായി ഈ പ്രദേശത്തു എത്തുകയും സ്നാനത്തിനു വേണ്ടി ഈ പ്രതിഷ്‌ഠ ഒരു പനച്ചി മരത്തിന്റെ ചുവട്ടിൽ വെക്കുകയുണ്ടായി.എന്നാൽ സ്നാനത്തിനു ശേഷം ആ ഭക്തനു പനച്ചിടെ താഴെ നിന്നും പ്രതിഷ്ഠ എടുക്കാൻ കഴിഞ്ഞില്ല .പിന്നീടു രണ്ടു പനച്ചികൾ അവിടെ വളർന്നു വരികയുണ്ടായി .പില്ക്കാലത്തു തൃപ്പനച്ചി എന്ന പ്രദേശ നാമം പ്രദേശത്തിന് ലഭിച്ചു

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ

മലപ്പുറം ജില്ലയിലെ പുൽപറ്റ ഗ്രാമ പഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾകൊണ്ട പ്രദേശമാണ് തൃപ്പനച്ചി .ചെറിയ മലകളും കുന്നുകളും കൃഷിക്കനുയോജ്യമായ പാടങ്ങളും ചേർന്ന പ്രകൃതി രമണീയമായ പ്രദേശമാണ് തൃപ്പനച്ചി .മിതമായ കാലാവസ്ഥയാണ് ഈ പ്രദേശത്തുള്ളത് .പൂർവ്വ കാലത്ത് വയലുകളിൽ നെൽകൃഷി ചെയ്‌തിരുന്നു. അത് പോലെ തന്നെ ധാരാളം ഫലഭൂയിഷ്ടമായ ഭൂമിയുള്ളതിനാൽ ഭക്ഷ്യ വിളയായ പയർ ,വേണ്ട തുടങ്ങിയ വിളകളും കൃഷി ചെയ്‌തിരുന്നു .കൃഷി ഒരു സംസ്കാരമായി കണ്ട ജനതയായിരുന്നു ഇവിടെ ജീവിച്ചിരുന്നത്‌ .പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ മലകളിലും ചെറു കുന്നുകളിലും പറങ്കി മാവ് പോലെയുള്ള നാണ്യ വിളകളും ഈ പ്രദേശത്തുള്ള ജനങ്ങൾ കൃഷി ചെയ്തു വരുന്നു .

ചിത്രശാല

ജനജീവിതം

തൃപ്പനച്ചിയുടെ  പൂർവ്വകലാചരിത്രം പരിശോധിക്കുമ്പോൾ അന്ന്  ജീവിച്ച ജനങ്ങളിൽ 90%വും കാര്ഷികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നു .പ്രധാനമായും നെൽക്കൃഷിയായിരുന്നു ചെയ്തിരുന്നത് .കൂടെ കാര്ഷികവിളകളും നന്ന്യവിളകളും കൃഷി ചെയ്തിരുന്നു .വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട ജനങ്ങൾ ഇവിടെ ജീവിച്ചിരുന്നെങ്കിലും മതത്തിന്റെപേരിലും മറ്റും ഏറ്റുമുട്ടലുകൾ ഇവിടെ ഉണ്ടായിരുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് പകരം കാർഷിക ഉത്പന്നങ്ങൾ കൈമാറിയിരുന്നു ബാർട്ടർ സംവിധാനം നിലനിന്നിരുന്നു. കാലാവസ്ഥക്കനുസരിച്ചുള്ള കൃഷിരീതികൾ ഇവിടെ നിലവിലുണ്ടായിരുന്നു. കൃഷിയിറക്കി വിളവെടുക്കന്നത് വരെ കൃഷി ഭൂമിയുടെ ഓരങ്ങളിൽ കർഷകർ കുടിൽ കെട്ടിയിരുന്നു. സമൂഹത്തിലെ ഏറ്റവും ഉയർന്ന ജാതിക്കാർ നമ്പൂതിരി നായർ വിഭാഗങ്ങളായിരുന്നു. ഭൂമിയുടെ ഏറിയ പങ്ക് ഇവരുടെ കൈവശമായിരുന്നു. കാർഷിക ഉത്പന്നങ്ങൾ പലതും മറ്റുദേശങ്ങളിയെക്കു കൊണ്ടുപോയിരുന്നു.

തൃപ്പനച്ചിയുടെ വികസന ചരിത്രം

ചരിത്ര പാരമ്പര്യമുള്ള മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ ഗ്രാമീണത തുളുമ്പി നിൽക്കുന്ന വിദ്യാഭ്യാസത്തിന്റെ പറുദീസയായ മനോഹരമായ പ്രദേശമാണ് ഉൽപ്പറ്റ പഞ്ചായത്തിലെ തൃപ്പനച്ചി ചരിത്ര വഴികളിൽ ഏറെ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സ്പോർട്സിനെയും നല്ല ഒരു സംസ്കാരത്തെയും സൗഹാർദ്ദത്തെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു ജനതയാണ് തൃപ്പനച്ചിലുള്ളത് ഫുട്ബോൾ ലഹരി ഞരമ്പുകളിൽ ആവാഹിച്ചതാണ് തൃപ്പനച്ചിക്കാർ കലാസാംസ്കാരിക രംഗത്തും വർണാഭമായ ചരിത്രം തന്നെയാണ് തൃപ്പനച്ചിക്ക് പറയാനുള്ളത്

975 കാലഘട്ടത്തിൽ തൃപ്പനച്ചി അ കാളപൂട്ട് കണ്ടം ആയിരുന്നു ആദ്യകാല ഫുട്ബോൾ മൈതാനം തൃപ്പനച്ചിയിൽ സർവ്വേ നടത്തുന്നതിനായി കുറേ ജോലിക്കാർ മാണിയിൽ ദാമോദരനായരുടെ വീട് വാടകക്കെടുത്തു ആ കൂട്ടത്തിൽ എല്ലാവരും നല്ല ഫുട്ബോൾ കളിക്കാരായിരുന്നു അതിൽ ശ്രീകുമാർ മുഹമ്മദ് എന്നിവർ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്നവരായിരുന്നു അവരുടെ സുഹൃത്തുക്കൾ ആയിരുന്ന അനന്തമംഗലത്ത് ചന്ദ്രൻ വേണു ജനാർദ്ദം എന്നിവരും അതുപോലെ ഇളയൂർ രാജൻ തൃപ്പനച്ചിയിലെ ക്ലീനർ മുഹമ്മദ് കോലംകുന്ന് സുകുമാരൻ എന്നിവർ മിന്നും താരങ്ങളായിരുന്നു കുറച്ച് നാളുകൾക്ക് ശേഷം സർവ്വേ ജോലിക്കാർ തൃപ്പനച്ചിയോട് വിട പറഞ്ഞെങ്കിലും വിളയൂർ രാജൻ ഇളയൂർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സലാം രാജന്റെ സഹോദരൻ എന്നിവർ ദിവസവും ഫുട്ബോൾ കളിക്കാനായി ത്രിപുര ജില്ലയിലേക്ക് വരാറുണ്ടായിരുന്നു പിന്നീട് രാജ്യം സലാം മാഷിന്റെയും ശിക്ഷണത്തിൽ പുതിയ ഫുട്ബോൾ ടീം വളരുകയുണ്ടായി അതിൽപ്പെട്ട കളിക്കാരൻ ആയിരുന്നു വാരിജ ആക്ഷൻ ഉണ്ണി നാസർ കുഞ്ഞാലക്കുട്ടി പോപ്പി എൻവി മരക്കാർ ആക്കാട്ട് കുന്നൻ മുഹമ്മദ് കുട്ടി പുതിയോടൻ മൊയ്തീൻ നായർ എം എം നാഡി കുഞ്ഞുട്ടി മുഹമ്മദ് ടി കെ ടൈലർ ഉണ്ണി സുബ്രഹ്മണ്യൻ എന്നിവർ എന്ന് എന്നാൽ പൂക്കളത്തൂർ ഹൈസ്കൂളിൽ സ്ഥാപനത്തിന് ശേഷം ഫുട്ബോൾ ഒന്ന് കൂടി സജീവമായി സ്കൂളിലെ പിടി മാഷിന്റെ കീഴിൽ പൂക്കളത്തൂർ ഫയൽ സ്പോർട്സ് എന്ന ക്ലബ്ബ് രൂപീകരിച്ചു തൃപ്പനച്ചിലെ ഫുട്ബോൾ ചുണക്കുട്ടന്മാ മാരെ വെച്ച് കൊണ്ട് ടൂർണമെന്റിന് പോയിത്തുടങ്ങി അവർ ബെന്നിക്കൊടി പാറിച്ചു

സാഹിത്യം

തൃപ്പനച്ചിയുടെ സാഹിത്യ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത നാമമാണ് തേലപ്പുറത് നാരായണൻ നമ്പി .കവി ഗ്രന്ഥകാരൻ ,പത്രാധിപൻ, ജ്യോത്സ്യൻ എന്നീ മേഖലകളിലെല്ലാം അദ്ദേഹം അറിയപ്പെട്ടിരുന്നു .ഉയർന്ന ചിന്തയും ലളിത ജീവിതവും നയിച്ച വ്യക്തിയായിരുന്നു നാരായണൻ നമ്പി .കോഴിക്കോട് നിന്ന് പ്രസിദ്ധികരിച്ചിരുന്ന മനോരമയുടെയും മിതവാദിയുടെയും സഹ പത്രാധിപനായിരുന്ന നമ്പി ശ്രീ ബുദ്ധന്റെ ധർമ്മോപദേശങ്ങൾ അടങ്ങിയ ധർമപദം പാലിയിൽ നിന്നും സംസ്കൃതത്തിലേക് തർജമ ചെയ്തു .

051 ൽ മീന മാസത്തിലെ സ്വാതി നക്ഷത്രത്തിൽ ഏറനാട് താലൂക്കിലെ തൃപ്പനച്ചി ഗ്രാമത്തിലാണ് നമ്പി ജനിച്ചത് .കേരളോത്പത്തി ഗ്രന്ധങ്ങളിൽ തൃപ്പനച്ചിയെ കേരളത്തിലെ പ്രസിദ്ധമായ 64 ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കിയിട്ടുണ്ട് .കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ കോട്ടകളിൽ വെച്ചു മഹാഭാരതം തർജമ ചെയ്യുമ്പോൾ കേട്ട് പകർത്തിയിരുന്നത് നാരായണൻ തമ്പിയായിരുന്നു കടത്തനാട്ട് ഉദയാവര്മ തമ്പുരാന്റെ സാഹിത്യ പ്രസ്ഥാനത്തിലും തമ്പിയുടെ സാനിധ്യം ഉണ്ടായിരുന്നു.കല്യാണ സൗഗന്ധികം,സ്വാത്മനിരൂപണം തുടങ്ങിയ ഖണ്ഡകാവ്യങ്ങളും,യയാതി ചരിതം ,സുമംഗലി ചരിതം എന്നീ നാടകങ്ങളും നമ്പിയുടെ നിരന്തരമായ പ്രോത്സാഹനത്താൽ എഴുതിയതാണ്

നമ്മുടെ നാടിൻറെ ചരിത്രത്തിൽ എന്നും ഓര്മിക്കപെടുന്ന മറ്റൊരു നാമമാണ് ഗ്രാമീണൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ശ്രീ നാരായണൻ നമ്പീശൻ .പ്രശസ്ത എഴുത്തുകാരനായിരുന്ന തേലപ്പുറത് നാരായനനമ്പിയുടെ മകനായിരുന്നു ഇദ്ദേഹം

1948 ഫാറൂഖ് കോളേജിൽ ഹിന്ദി അധ്യാപകനായിസേവനം ചെയ്തു .മാതൃഭൂമി വിശ്വ രൂപത്തിലും ഗ്രാമീണൻ എന്ന തൂലിക നാമത്തിൽ ധാരാളം ലേഖനങ്ങൾ ഇദ്ദേഹം എഴുതുകയുണ്ടായി നാരായണൻ നമ്പീശന്റെ സഹോദരനായിരുന്നു തേലപ്പുറത് ഉണ്ണികൃഷ്ണൻ നമ്പീശൻ .സാങ്കേതിക വിദ്യ വേണ്ടത്ര വികസിക്കാത്ത കാലമായതിനാലും അനുയോജ്യരായ പ്രസാധകരില്ലാത്തതിനാലും അദ്ധേഹത്തിന്റെ പല എഴുത്തുകളും വായനക്കാരിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും കാലമെത്ര കടന്ന് പോയാലും നമ്മുടെ ദേശത്തിന്ന് ശ്രീ നാരായണൻ നമ്പീശനെന്ന സാഹിത്യകാരനെ മറക്കാനാവില്ല .

ചരിത്രം മണ്ണിനെ പൊന്നാക്കിയവർ

പതിറ്റാണ്ടുകളുടെ പിന്നിലേക്ക് തിരിച്ചു നടക്കുമ്പോൾ തൃപ്പനച്ചിയിലെ ജനങ്ങൾ കൃഷി ഒരു സംസ്കാരമായി കണ്ടവരായിരുന്നു എന്ന് നമുക്ക് മനസ്സിലാകും.കണ്ണെത്താ ദൂരം നെൽവയലുകൾ കൊണ്ട് സമ്പന്നമായിരുന്നു നമ്മുടെ പ്രദേശം...കാലാവധിയുടെ വ്യതിയാനം മനസ്സിലാക്കി വ്യത്യസ്ത രീതിയിലുള്ള കൃഷികൾ ആയിരുന്നു ചെയ്തിരുന്നത് എന്നാലും ഏറ്റവും കൂടുതൽ നെൽവയലുകൾ തന്നെയായിരുന്നു വിളവെടുത്ത കാർഷിക ഉത്പന്നങ്ങൾ മഞ്ചേരി മോങ്ങം തുടങ്ങിയ സ്ഥലങ്ങളിൽ തല ചുമതയാണ് എത്തിച്ചു വില്പന നടത്തിയിരുന്നത് ആരോഗ്യ തൃടരായ അന്നത്തെ കർഷകർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.ഇടയ്ക്കിടക്ക് ഭാരം ഇറക്കി വെക്കാനായി അത്താണികൾ ഉണ്ടായിരുന്നു ഇവിടെ അല്പം വിശ്രമിച്ച ശേഷം കാർത്തികല്പന്നങ്ങളുമായി യാത്ര തുടരും മുളകൊണ്ട് നിർമ്മിച്ച വലിയ കുട്ടികളിൽ ആയിരുന്നു ഇവ കൊണ്ടുപോയിരുന്നത് ചന്തയിൽ വിൽപ്പന നടത്തി പലചരക്ക് സാധനങ്ങളുമായി വൈകുന്നേരം ആകുമ്പോഴേക്കും സ്വന്തം ജീവിതം നയിച്ചിരുന്നത് ഭൂമി കൂടുതലും വലിയ ജന്മിമാരുടെ കൈവശം ആയിരുന്നു ഇത്തരം ഭൂമി നിശ്ചിത തുക പാട്ടം നൽകിയാണ് കൃഷി ഇറക്കിയിരുന്നത് മൺകട്ടകൾ ഉപയോഗിച്ചും മണ്ണ് കുഴച്ചും നിർമ്മിച്ച ചുമരുകൾക്ക് മേൽക്കൂരയായി തുടക്കം മുളയും മേച്ചിൽ പുല്ലും ഉപയോഗിച്ച് വീടുകളിൽ ആയിരുന്നു കൂടുതൽ പേരും താമസിച്ചിരുന്നത് വലിയ വീടുകളും കാണുമായിരുന്നു .

ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു ചക്രത്തിന്റെ കണ്ടുപിടിത്തം ചക്രങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ പിറവിയോടെ വാഹന സഞ്ചാരയോഗ്യമായ വഴികൾ നിർമ്മിക്കാൻ മനുഷ്യരും ഇന്ന് പ്രേരണയായി.കിഴിശ്ശേരി മുതൽ അധികാരി ചെയർമാനും കുഴിയം പറമ്പ് മുതൽ തൃപ്പനച്ചി മൂന്നാംപടി വരെ മുല്ലങ്ങൽ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിലും തുടർന്ന് മഞ്ചേരി വരെ ഉണ്ണികുറിച്ച് ഉണ്ണികൃഷ്ണൻ നായരുടെയും കീഴിലാണ് റോഡ് പണി നടന്നത് ചതുർ ചക്രവാഹനം വാങ്ങിയത് മുല്ലങ്ങൽ റഷീദലി മാഷ് ആയിരുന്നു.യന്ത്ര സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത് വെറും 12 ആണ് കൂലിക്ക് മനുഷ്യർ നിരന്തരമായി അധ്വാനിച്ചാണ് കേച്ചേരി മഞ്ചൂരി റോഡ് പണി പൂർത്തീകരിക്കുന്നത് .

തൃപ്പനച്ചി മഹല്ല് ജുമാ മസ്ജിദ്

അള്ളാഹു അക്ബർ ....അള്ളാഹു അക്ബർ ....ഏതാണ്ട് എൺപത്തി അഞ്ച് വർഷമായി ഈ ബാങ്കോലി തൃപ്പനച്ചി മഹല്ല് ജുമാ മസ്ജിദിന്റെ മിനാരത്തിൽ കെട്ടിയ കോളാമ്പിലൂടെ ദിവസവും അഞ്ച് നേരം മുഴങ്ങാൻ തുടങ്ങിയിട്ട് .ഇനി നമുക്ക് അൽപം ചരിത്രത്തോടപ്പം സഞ്ചരിക്കാം .കൃഷി ഒരു സംസ്കാരമായി കണ്ടവരായിരുന്നു നമ്മുടെ ദേശക്കാർ രാവിലെമുതൽ വൈകുന്നേരം വരെ കൃഷിഭൂമിയിൽ അദ്ധ്വാനിച്ചു മണ്ണിനെ പൊന്നാക്കിയവരായിരുന്നു നമ്മുടെ കഴിഞ്ഞ തലമുറ .കൃഷിപ്പണിക്കിടക്ക് മുസ്ലിംങ്ങൾക്ക് ഇസ്‌ലാം നിർബന്ധമായി കൽപ്പിച്ച അഞ്ച് നേരം നിസ്കാരം നിർവഹിക്കാൻ ആദ്യകാലത്ത് കൃഷി ഭൂമിക്ക് സമീപം മരം കൊണ്ട് നിർമ്മിച്ച ചെറിയ സ്രാമ്പ്യകളും അതിനടുത്ത് വുള്അ എടുക്കാൻ ചെറിയ കുളങ്ങളും നിർമിച്ചിരുന്നു .ഏറെ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന കാലത്ത് ആരാധനക്കായി പള്ളി നിർമിക്കുക എന്നത് അന്ന് ജീവിച്ചിരുന്നവരുടെ ഒരു സ്വപ്നം മാത്രാമായിരുന്നു .

കാലം പുരോഗമിച്ചതോടെ അന്നത്തെ മുസ്ലിം സഹോദരങ്ങൾക്കിടയിൽ ആരാധനാ കർമമങ്ങൾ നിർവഹിക്കാനും മരണപ്പെട്ടാൽ പിറന്ന മണ്ണിൽ തന്നെ അലിഞ്ഞു ചേരാനും ഒരു പള്ളി വേണമെന്ന ആവശ്യം ശക്തമാക്കുന്നത്.

പള്ളി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഏല്പിക്ക പെട്ടവർ ഏറെ വൈകാതെ യോജിച്ച സ്ഥലം കണ്ടെത്തി നേതാക്കന്മാരെ അറീയിച്ചു .സ്ഥലത്തിന്റെ ഉടമയായ ചെമ്പകശ്ശേരി കുമാരൻ നായരെ അന്നത്തെ അധികാരിയായിരുന്ന ഉണ്ണിമമ്മദ് സാഹിബിൻറെ നേതൃത്വത്തിലുള്ള സംഘം സമീപിക്കുകയും ഇരുനൂറ് രൂപ നൽകി വാങ്ങുകയും ചെയ്തു.