എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടിഞ്ഞി

കൊടിഞ്ഞി

മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലാണ് കൊടിഞ്ഞി എന്ന അതി മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.ഇരട്ടക്കുട്ടികളുടെ ഗ്രാമം എന്നും കൊടിഞ്ഞിക്ക് മറ്റൊരു പേരുണ്ട്.ഒരുപാട് ഇരട്ടക്കുട്ടികൾ ഉള്ള ഗ്രാമമാണ് കൊടിഞ്ഞി അതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നു.ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും മുസ്ലീംങ്ങൾ ആയിരുന്നു.ജനങ്ങളിൽ അധികവും തൊഴിലാളികളും കൃഷിക്കാരും ആയിരുന്നു.പച്ച വിരിച്ച പാടശേഖരവും നെൽവയലുകളും ആമ്പൽപ്പാടങ്ങളും എല്ലാം സ്ഥിതി ചെയ്യുന്ന അതിമനോഹര ഗ്രാമമാണ് കൊടിഞ്ഞി.

ഭൂമിശാസ്ത്രം

തിരൂർ നിന്ന് 10 കിലോമീറ്റർ വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ പടിഞ്ഞാറ് ഭാഗത്തുമാ‍യിട്ടാണ് ചെമ്മാട് നിന്ന് 3 കിലോമീറ്റർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് പാടങ്ങൾ തോടുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കൊടിഞ്ഞി പ്രാഥമികആരോഗ്യ കേന്ദ്രം
  • നന്നമ്പ്ര കൃഷിഭവൻ

ശ്രദ്ധേയരായ വ്യക്തികൾ

  • മൊയ്തുണ്ണി മുസ്ലിയാർ

ആരാധനാലയങ്ങൾ

കൊടിഞ്ഞി പള്ളി
  • കൊടിഞ്ഞി പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എം യു പി സ്കൂൾ കൊടിഞ്ഞി
  • പനക്കത്തായം എൽ പി സ്കൂൾ
  • ഐ ഈ സി സ്കൂൾ കൊടിഞ്ഞി

ചിത്രശാല