എ.എം.എൽ.പി.എസ്. പുത്തുപാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

പുത്തുപാടം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ചെറുകാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുത്തൂപാടം.

കാവുകളുടെ നാടായ ചെറുകാവിന്റെ ഹൃദയത്തിൽ പച്ചവിരിച്ച വയലുകൾ കൊണ്ട് നിറഞ്ഞ മനോഹരമായ കൊച്ചു ഗ്രാമം. കുണ്ടും കുഴിയും നിറഞ്ഞ റോഡല്ല അന്ന് ഒരു വലിയ നടവരമ്പ് ഐക്കരപ്പടിയിൽ നിന്നുള്ള യാത്ര തോടരികിലൂടെയുള്ള വരമ്പിലൂടെ മാത്രം.ഇല്ലത്ത് പടിയിലേക്കും പെരുംജീര്മയിലേക്കും അങ്ങനെതന്നെ. പാടവരമ്പത്തു നിന്ന് നോക്കിയാൽ എങ്ങും പച്ചവിരിച്ച വയലേലകൾ മാത്രം.ഇല്ലത്തുപടി മുതൽ പറവൂർ വരെ പരന്നുകിടക്കുന്ന വയലേലകൾ അതായിരുന്നു പുത്തൂർ പാടം. ഇന്ന് പാഠങ്ങൾ ഇല്ലാതാവുന്ന കുത്തു പടം നോക്കി കാരണവർ നെടുവീർപ്പിടുന്നതിൽ എന്ത് അത്ഭുതപ്പെടാനിരിക്കുന്നു.പണ്ടുകാലത്ത് പേരുകേട്ട പുത്തഞ്ചേരി ഇല്ലത്തിന്റെ ഇല്ലത്തുപ്പടി കീഴിലായിരുന്ന പുത്തുപാടം എന്ന പേര് വന്നു എന്ന് കരുതപ്പെടുന്നു. ഇവിടെ ഉള്ളതുകൊണ്ടാണ് ഈ പേര് വന്നത് എന്ന് ഊഹമുണ്ട്.പ്രാഥമിക വിദ്യാഭ്യാസത്തിന് പള്ളിക്കൂടങ്ങളോ നിസ്കരിക്കാൻ പള്ളിയോ ഇല്ലാത്ത കാലം.ഭൗതിക വിദ്യാഭ്യാസം നേടിയവർ ആരും തന്നെ ഉണ്ടായിരുന്നില്ല. സമീപത്ത് ഒരു പള്ളിയോ,ദർസോ ഉണ്ടായിരുന്നില്ല ആ കൂരിരുട്ടിലേക്കാണ് കാലത്തിനു മുമ്പിൽ നടന്ന മഹാ മനുഷ്യനായ കുഞ്ഞുമുട്ടി മുസ്ലിയാർ കടന്നുവരുന്നത്.മക്കയിൽ കേരള മുസ്ലിങ്ങൾക്കായി മദ്രസയും മറ്റു സ്ഥാപനങ്ങളും സ്ഥാപിച്ച ഇദ്ദേഹം മലബാറിൽ നിരവധി പള്ളികളും സ്ഥാപിക്കുകയുണ്ടായി

ഇതോട് അനുബന്ധിച്ച് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് പള്ളിക്കായി കുട്ടിയുടെ മകൾ കുഞ്ഞാച്ചുമ്മ 193 നൽകിയിടത്തും സമീപത്തുമാണ് അദ്ദേഹം ആത്മീയ ഭൗതിക സ്ഥാപനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തപ്പെട്ടത് എവിടെ നിന്ന് നോക്കിയാലും വയലിന്റെ അങ്ങേയറ്റത്ത് തലയുയർത്തി നിൽക്കുന്ന പള്ളിയും മദ്രസയും സ്കൂളും അന്ന് മദ്രസയിൽ ആയിരുന്നു സ്കൂൾ. സ്കൂളിലായിരുന്നു മദ്രസ. പള്ളി മിനാരത്തിലെ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന ബാങ്കൊലി പണ്ട് സ്പീക്കർ ഇല്ലായിരുന്നു പാറമ്മൽ കുഞ്ഞോയും,കുട്ടി മൊല്ലാക്കയും കിഴക്കുങ്ങര മൊല്ലാക്ക,നീരുട്ടിക്കൽ മയമുട്ടിയും ഒക്കെ വിളിച്ചു പറയും അള്ളാഹു അക്ബർ അത് കാദങ്ങൾക്കപ്പുറം പൊതുരം കടന്ന് കാതുകളെ തഴുകുമായിരുന്നു  അത്രയ്ക്ക് വിസ്തൃതമായിരുന്നു പുത്തു പാടം  മഹല്ല്.പൂച്ചാൽ മുതൽ പുല്ലങ്കുന്നവരെയും മുതൽ പറവൂർ വരെയും കണ്ടം മുതൽ വൈദ്യരങ്ങാടി വരെയും വ്യാപിച്ചുകിടക്കുന്ന പുത്തുപാടം മഹല്ല് നോമ്പിൻറെ സന്ധികൾ കാതോർത്തിരുന്നത് ആ ശബ്ദത്തിനു വേണ്ടിയായിരുന്നു. പെരുന്നാൾ ഉത്സവം തന്നെയായിരുന്നു അന്ന് മാത്രമായിരുന്നു പുത്തൻ ഉടുപ്പ് കിട്ടുക. വയറു നിറച്ച് സമൃദ്ധമായ ഭക്ഷണവും, സോപ്പ് തേച്ച് ഒരു കുളിയും, അത്തറ് പൂശലും അന്ന് മാത്രം.മാസം കണ്ടതറിഞ്ഞാൽ ചുറ്റും കെട്ടി ഒരുപാട് ആളുകൾ നാടാകെ നടക്കും പൂക്കൾ കിടക്കുന്നതിന്റെ നാട്ടാരു ഉറപ്പിക്കും 1927 ആണ് പള്ളിയോട് ചേർന്നുള്ള മദ്രസയിൽ കുറ്റിത്തൊടി മുഹമ്മദ് മുസ്ലിയാർ സ്കൂൾ നടത്തി തുടങ്ങുന്നത്. ഇടക്കാലത്ത് നേരിട്ട് ശേഷം ദീർഘകാലം അസീസ് മാസ്റ്ററും സ്കൂളിൻറെ സാരഥിത്യം വഹിച്ചു. വർഷങ്ങൾക്കപ്പുറത്ത് പാടവരമ്പിലൂടെ നടന്നു നീങ്ങുമ്പോൾ തെളിഞ്ഞുവരുന്നത് പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലങ്ങൾ.വറുതിയുടെ നാളുകൾ ഒരു നേരം പോലും അരി വേവിക്കാത്ത വീടുകൾ.ബ്രിട്ടീഷ് ഭരണകാലം ലഹളയുടെയും അരക്ഷിതാവസ്ഥ പു ത്തുപാടത്തെയും പിടികൂടി ബ്രിട്ടീഷ് പട്ടാളത്തിന്റെ കനത്ത ബൂട്സിന്റെ പാടുകൾ ഈ പാടവരമ്പത്തും പതിഞ്ഞു നിരവധിപേരെ വീടുകളിൽ കയറി വെടിവെച്ചു കൊന്നു വീടും കുടിലും ചുട്ടെരിച്ചു. ആ രക്തസാക്ഷിയുടെ ശേഷിപ്പുകളിൽ നിന്നും വീരസ്മരണകളായി തന്നെയുണ്ട് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പുത്രനും കൊള്ളുന്നുണ്ടെന്ന് സത്യം ലോകകര വീരാൻകുട്ടി 1 കരങ്ങാട്ട് കുട്ടിഹാസൻ ഇമ്മാച്ചി ദമ്പതികൾ അങ്ങനെ നീള നിര കുപ്പായം ഇടാതെ കള്ളിത്തു പാടവരമ്പിലൂടെ സ്കൂളിലേക്ക് യാത്ര പെൺകുട്ടികൾ പച്ചക്കറിയുടുക്കും തോട്ടിറമ്പിൽ നിന്ന് നോക്കുമ്പോൾ കാണുന്ന തെളിഞ്ഞ വെള്ളത്തിൽ തുള്ളിച്ചാടുന്ന പരൽ മീനുകളെ തേടി പിടിച്ചു പാടത്ത് കുറിയെഴുതുന്ന എഴുത്തച്ഛനെ നോക്കിയും ഇന്നവക്ക് വംശനാശം വന്നിട്ടുണ്ട് ജൂൺ മാസത്തെ വെള്ളപ്പൊക്കത്തിൽ പാടത്തിലൂടെ നീന്തി നടന്നു വൻമരങ്ങളിലൂടെ വരിയിട്ടു നീങ്ങുന്ന കുഞ്ഞു യാത്ര ഇതൊരു പഴങ്കഥയാണ് ഓർക്കാൻ രസമുള്ള കാലം

പണ്ടേ കൃഷിയായിരുന്നു ഇവിടത്തെ മുഖ്യ തൊഴിൽ എല്ലാകാലത്തും സമൃദ്ധമായ പേർഷ്യയിലേക്കും ചിലയാളുകൾ ഇവിടെ നിന്നും തൊഴിൽ തേടി പോയിരുന്നു കുഞ്ഞിരായിൻ കഷ്ടപ്പെട്ട് കുവൈറ്റിൽ എത്തിയതോടെ കുവൈത്ത് കുഞ്ഞിനായി മാറി എഴുപതുകളുടെ അവസാനത്തോടെ തുടങ്ങിയ ഗൾഫിലേക്ക് ഉള്ള പറക്കൽ ഇന്നും തുടരുന്നു കുത്തുപാടത്ത് ഇപ്പോൾ ഗൾഫുകാർ ഇല്ലാത്ത വീടുകൾ ഇല്ലെന്ന് തന്നെ പറയാം നാളുകളിൽ പണത്തിന്റെ ബുദ്ധിമുട്ട് തീർക്കാൻ കുറിക്കല്യാണം നടത്തിയിരുന്നു കല്യാണം സദസ്സുകളുടെ ഹരം ആയിരുന്നു ആണുങ്ങളുടെ തൊള്ള പാട്ട് ഈ പുതിയാപ്പിളപ്പാട്ടിൽ ബദർ പാട്ടുകൾ പാടി പറയുമായിരുന്നു രാത്രിയിൽ മാത്രമാണ് കല്യാണങ്ങൾ നടന്നിരുന്നത് പുതിയാപ്ല വരാവാൻ ഒരു മണി കഴിയും പുതിയാപ്ല വന്നാലേ ചോറ് വിളമ്പുമ്പോൾ കല്യാണപ്പാട്ടിൽ ലയിച്ചിരിക്കുമ്പോൾ വിശപ്പ് അറിയില്ല കുട്ടികളൊക്കെ വിഷൻ ഉറങ്ങും ദൂരെ പെട്രോൾ മാക്സിമം കത്തിച്ച് തലയിൽ വെച്ച് കസവ് മാലയും തൊപ്പിയും പുതിയാപ്ലയും കൂട്ടരും വരുന്നുണ്ടാവും. പാട്ടിൻറെ ശബ്ദം കേൾക്കാൻ തുടങ്ങുമ്പോൾ പെണ്ണിൻറെ വീട്ടിൽ അച്ചിപ്പായ നിവർത്തും സ്വീകരിച്ചിരുത്താൻ അളിയൻകുട്ടി കാൽ കഴുകി സ്വീകരിക്കണം കാലങ്ങൾ പോയി മറഞ്ഞു പലരും യാത്രയായി പാട്ടുകാരനായ നീരുട്ടിക്കൽ കുഞ്ഞാലൻകുട്ടി സാഹിബ് നർമ്മം മാത്രം വർത്തമാനമാക്കി അത്തിക്കായി ബിച്ചമ്മതാക്ക സ്വാതന്ത്ര്യ സമരത്തിന് കോൽക്കാരൻ പാറമ്മൽ സേതു ബദർ പാട്ടുകാരനായ കരങ്ങാട്ട് കുട്ടികൾ അങ്ങനെ പോകുന്നു പേരുകൾ. സ്പീക്കർ ഇല്ലാത്ത കാലത്തും വയലുകൾ ഉണ്ടായിരുന്നു ശബ്ദവും ഓർമ്മശക്തിയും ഉള്ള പ്രത്യേകം നിശ്ചയിച്ച മൂന്നാം മൂന്നാലാളുകൾ മുസ്ലിയാർ പറഞ്ഞ വാക്കുകൾ ഏറ്റുപറഞ്ഞു മറ്റുള്ളവരെ കേൾപ്പിക്കും ഉച്ചഭാഷിണിയുടെ വരവ് മഹാ സംഭവം ആയിരുന്നു അത്ഭുതവും അന്ന് നോട്ടീസുകളിൽ  ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രത്യേകം ചേർത്തിരുന്നു നാട്ടിൽ വൈദ്യുതി എത്തിയതോടെ പള്ളിയിലും ബാങ്ക് മൈക്കിലൂടെയായി സ്ത്രീകൾ ഭക്തരായിരുന്നു പാതിരാവും കഴിഞ്ഞ് നീളുന്ന കാതും കഴുത്തും പറിച്ചു കൊടുത്താണ് അവർ മദ്രസയും പള്ളിയും വളർത്തിയെടുത്തത് സ്കൂളിൽനിന്ന് അധ്യാപകർ കൂട്ടത്തോടെ കുത്തുപാടത്തെ കുന്നും മലയും താണ്ടി സ്കൂളിലേക്ക് കുട്ടികളെ പിടിച്ചുകൊണ്ടുവരുന്ന പി കെ മുഹമ്മദ് മാഷും ഇന്നും ഓർക്കുന്നു അന്ന് കുട്ടികൾ സ്കൂളിലേക്ക് പോകുമായിരുന്നില്ല ഏതെങ്കിലും പണിക്കുപോകും ഇവരെ പണിപ്പെട്ട് സ്കൂളിലെത്തിക്കാൻ അസീസ് മാസ്റ്ററും മറ്റു മാഷുമാരും  ചുറ്റും മദ്രസയിലെ നബിദിന പരിപാടികൾ എത്തുന്നതോടെ കുട്ടികളെല്ലാവരും ഒരുങ്ങും എല്ലാ കുട്ടികളും നബിദിന റാലിയിലും പരിപാടിയിലും പങ്കെടുത്തിരുന്നു ഈ ദിനങ്ങൾ ഓർമ്മയുടെ അറകളിൽ നിന്നും നിരവധി ഉത്സവങ്ങൾ നടക്കുന്ന കാവുകളും ഉണ്ട് ചൂരക്കാവ് തുടങ്ങിലെ ഉത്സവങ്ങൾ മതസൗഹാർദ്ദത്തിലെ അടുത്തകാലം മുതലേ ക്ലബ്ബുകളാലും  മറ്റു സാംസ്കാരിക കൂട്ടായ്മകൾ ആരും കലാകായിക പ്രവർത്തനങ്ങളും പുത്തൻ യുവത സജീവമായിരുന്നു. എന്നാൽ ഇന്ന് കൂട്ടായ്മകളില്ല കൂട്ടായ്മ മാത്രം ഇസ്ലാമിക പണ്ഡിതനായ ഈ കെ എസ് എം കൊണ്ട് ധന്യമായതാണ് ഇവരുടെ സേവനങ്ങളും നിസ്തുലമാണ് മുസ്ലിം പണ്ഡിതനും എഴുത്തുകാരനുമായ പി കെ മൂസ മൗലവിക്കും ജന്മം നൽകി ദിവ്യ അക്ഷരം പകർന്നു നൽകിയ നീരുട്ടികൾ ചേലക്കുട്ടി മുസ്‌ലിയാർ ഇന്നും തന്നെ സേവനം തുടരുന്നു ധന്യമാക്കിയ കോട്ടക്കൽ മൊയ്തീൻ ഹാജി മുസ്ലിയാർ തേങ്ങൽ മുഹമ്മദ് മുസ്ലിയാർ മാവൂർ മുസ്ലിയാർ ഹെഡ്മാസ്റ്റർ അസീസ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ വേലായുധൻ മാസ്റ്റർ എന്നിവരുടെ എല്ലാം സ്മരണക്ക് മുമ്പിൽ അശ്രുകണങ്ങൾ മാത്രം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്