എല്ലിൻ കഷണങ്ങളെ റബ്ബർപോലെ വലിച്ചുനീട്ടാം

Schoolwiki സംരംഭത്തിൽ നിന്ന്
വിനാഗിരിയിലെ എല്ല്
അവശ്യ വസ്തുക്കൾ
  • ചിക്കൻ കറിയിലെ നേർത്ത എല്ലിൻ കഷ്ണങ്ങൾ.
  • ഒരു ഗ്ളാസ്സ് ബൗൾ
  • വിനാഗിരി
വളക്കാവുന്ന എല്ല്
പ്രവർത്തനം
  • എല്ലിൻ കഷ്ണങ്ങൾ കഴുകിയുണക്കി ഗ്ളാസ്സ് ബൗളിൽ വിനാഗിരിയിൽ മുക്കി വെയ്ക്കുക.
  • രണ്ടു ദിവസത്തിനു ശേഷം നോക്കിയാൽ എല്ലിൻ കഷ്ണങ്ങൾ റബ്ബറുപോലെ മാർദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.
  • എല്ലുകൾക്ക് കാഠിന്യവും ദൃഢതയും നൽകുന്ന കാൽസ്യം വിനാഗിരിയുമായി പ്രവർത്തിക്കുന്നതിനാൽ എല്ലുകൾ മാർദ്ദവമുള്ളതാകുന്നു.
  • വയസ്സാകുമ്പോൾ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്.
  • അതുകകൊണ്ടുതന്നെ കാൽസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.