എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/എന്റെ ഗ്രാമം
ഏഴുകോണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്കൃത സ്കൂൾ വളരെ പ്രശസ്തമാണ്. അറുപറകോണത്ത് അണ് എഴുകോൺ ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. അമ്പലത്തുംകാലായിൽ ആണ് ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് ഉള്ളത്. എഴുകോൺ ഗ്രാമം വയലുകളും,കുന്നുകളും,തോടുകളും, കനാലുകളും ഒക്കെ നിറഞ്ഞ തും മതസൗഹാർദ്ദത്തിന്റെ പര്യായമായി നിലകൊള്ളുന്ന ഒരു പ്രകൃതി രമണീയമായ പ്രദേശം അണ് ഇത്. പണ്ട് വേലുത്തമ്പി ദളവ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ തയ്യാർ കുന്ന് എന്ന സ്ഥലത്ത് വന്നിരുന്നതായി ചരിത്രം പറയുന്നു. അനവധി കശു അണ്ടി ഫാക്ടറി കളും , തീപ്പെട്ടി കമ്പനി കളും, ഒക്കെ ഉള്ള പ്രദേശമാണ് എഴുകോൺ.
നെടുമ്പായിക്കുളത്ത് 1000 ത്തിലധികം കുട്ടികൾ പഠിക്കുന്ന അപ്പർ പ്രൈമറി സ്കൂളാണ് എം എൻ യു പി എസ് നെടുമ്പായിക്കുളം .നയനമനോഹരമായ ഗ്രാമമാണ് നെടുമ്പായിക്കുളം ദേശീയ പാതയോട് ചേർന്ന ഗ്രാമത്തിൽ നിരവധി വ്യവസായ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു