എം.എ.ഐ.എച്ച്.എസ് മുരിക്കടി/കുട്ടികളുടെ മികവുകൾ
കുട്ടികളുടെ മികവുകൾ
2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ മികച്ചവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ പാർവ്വതി സജീവൻ, അഞ്ജു കെ. ബിജു എന്നിവർക്ക് മുഴുവൻ എ പ്ലസും, സിനിമോൾ. എ. ജെ 9 എ പ്ലസും, ശ്യാമിലീ സതിഷ് 8 എ പ്ലസും കരസ്ഥമാക്കി.
ഒരു സ്കൂളിന്റെ മികവ് എന്നത് ആ സ്കൂളിലെ കുട്ടികളുടെ മികവാർന്ന പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. മികവാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കി മുൻതിരയിൽ എത്തിയ പലകുട്ടികളും ഈ സ്കൂളിൽ ഉണ്ട് എന്നത് ഞങ്ങൾക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നു. താഴെപ്പറയുന്നവർ ഇവരിൽ ശ്രദ്ധേയമായവർ ആണ്.
1. അഭിരാമി. കെ.എസ് - കലോത്സവം(നാടോടിനൃത്തം) സംസ്ഥാനതലത്തിൽ "എ ഗ്രേഡ്"
2. ജയലക്ഷ്‌മി. ജി - കലോത്സവം(പദ്യപാരായണം) സംസ്ഥാനതലത്തിൽ "എ ഗ്രേഡ്"
3. ജീവൻ ജെയിംസ് കെന്നടി - പ്രവർത്തിപരിചയമേള(ഫാബ്രിക് പെയിംന്റിംഗ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്"
4. അമൃത ജോസഫ് - പ്രവർത്തിപരിചയമേള(ന്യുട്രീഷ്യസ് ഫുഡ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്"