ആർ.സി.യു.പി.എസ് കയ്‌പമംഗലം/എന്റെ ഗ്രാമം
കൈപ്പമംഗലം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് കൈപ്പമംഗലം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് കനോലി കനാലും അതിരിടുന്ന ഈ പ്രദേശം ഒരു തീരസമതല പ്രദേശമാണ്.
ഭൂമിശാസ്ത്രം
കൈപ്പമംഗലം പ്രധാനമായും ഒരു തീരദേശ മേഖലയാണ് പൂഴി മണലാണ് ഇവിടെ കാണപ്പെടുന്നത്. കൈപ്പമംഗലം പ്രദേശം "വക്കയിൽ"എന്നറിയപ്പെടുന്ന വലിയ തറവാട്ടുകാരുടേതായിരുന്നു എന്നൊരു കേട്ടുകേൾവിയുണ്ട് . കൈപ്പമംഗലം പ്രദേശത്തിന്റെ കിഴക്കുഭാഗം പടിഞ്ഞാറ് ഭാഗത്തേക്കാൾ താഴ്ന്നതാണ് .അതുകൊണ്ട് തന്നെ 2018ലെ പ്രളയം കിഴക്കുഭാഗത്താണ് കൂടുതൽ ബാധിച്ചത് .നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതുപോലെ പ്രളയം ഈ ഭാഗത്തു ഉണ്ടായത് . കാനോലി കനാലിന് ഈ പ്രദേശവുമായി അഭേദ്യമായ ബന്ധമുണ്ട്. പണ്ട് കാലത്ത് ജലഗതാഗതം കനോലി കനാൽ മുഖേനയായിരുന്നു. രാമച്ചത്തിന്റെ കൃഷിയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത് .രാമച്ചം എന്ന സസ്യത്തിന്റെ പേര് ഉപയോഗിച്ച് ഉൽപന്നങ്ങൾ നിർമ്മിച്ചിരുന്നു .അതുകൂടാതെ നെല്ല് ,തേങ്ങ ,കവുങ്ങ് എന്നിവയും ചേമ്പ് , ചേന ,വേണ്ട, കുൊളളി എന്നീ പച്ചക്കറികളും കൈപ്പമംഗലത്ത് കൃഷി ചെയ്തിരുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- കൈപ്പമംഗലം ബീച്ച് പോസ്റ്റ് ഓഫീസ്
- ഗവൺമെൻറ് ഫിഷറീസ് പി എച്ച് എസ് എസ് കൈപ്പമംഗലം
- കൈപ്പമംഗലം കൃഷിഭവൻ
- ഗ്രാമ ദീപം കൈപ്പമംഗലം
- ഗ്രാമപഞ്ചായത്ത് ഓഫീസ്