Yearframe/2025-26
| Home | 2025-26 |
Yearframe/2025-26

പ്രവേശനോൽസവം 2025-26 അധ്യായനവർഷത്തിലെ പ്രവേശനോത്സവം സെൻ്റ് തെരേസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു .മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു മാഡം പരിപാടികൾ ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സിമി .ഡി ,പി ടി എ പ്രസിഡൻറ് ശ്രീ കൃഷ്ണ പ്രകാശ് ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ ബെല്ല, ലോക്കൽ മാനേജർ സിസ്റ്റർ മരിയ റെജി , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ ,മാതാപിതാക്കൾ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു . പുതിയ സ്കൂളിൽ എത്തിയ വിദ്യാർത്ഥിനികളെ അക്ഷരമാലകൾ എഴുതിച്ചേർത്ത വിവിധ നിറങ്ങളോടു കൂടിയ ഫ്ലാഗുകൾ കൊടുത്ത് വരവേറ്റു . സ്കൂളും പരിസരപ്രദേശങ്ങളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്കൂളിൽ എത്തിയ ഓരോ വിദ്യാർത്ഥിനിയെയും മിഠായികൾ നൽകിയാണ് സ്വീകരിച്ചത് .പുതുതായി ചേർന്ന കുട്ടികളെ സ്വീകരിക്കാനായി മുതിർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു കുട്ടികൾക്ക് എല്ലാവിധ ആശംസകളും നേർന്ന് കൊണ്ട് അധ്യാപകരും ,അനധ്യാപകരും, സ്കൂൾ മാനേജ്മെൻറും ഒപ്പമുണ്ടായിരുന്നു. ഈ വർഷത്തെ പ്രവേശനോത്സവം ഒരു വൻ വിജയമാക്കി മാറ്റാൻ കഴിഞ്ഞു എന്നുള്ളതിൽ യാതൊരു തർക്കവുമില്ല

