VLPS/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി പ്രവർത്തനം

         വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിലെ ഒന്നു മുതൽ നാല് വരെ കുട്ടികൾക്ക് വേണ്ടി സ്കൂൾ തലത്തിൽ അതി വിപുലമായ ഒരു ലൈബ്രറിയുണ്ട് . കുട്ടികളുടെ വായന രസകരമാക്കാനും, വായനശേഷി ഉയർത്താനും, വായനയോടുള്ള താത്പര്യം ഉണർത്താനും ഈ ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെ കഴിയുന്നു. ക്ലാസ്സ് തലത്തിൽ എല്ലാ ക്ലാസ്സിലും ഒരു വായനാ മൂല തയ്യാറാക്കുകയും കുട്ടികൾക്ക് തന്നെ അവിടെ നിന്ന് പുസ്തകവും, ദിനപത്രവും എടുത്ത് വായിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.കൂടാതെ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുകയും, അവ മാറ്റി വായിക്കാനുള്ള അവസരവുമുണ്ട്. കുട്ടികൾ തന്നെ ലൈബ്രേറിയനായാണ് പ്രവർത്തനം നടന്നു വരുന്നത്.കൂടാതെ പുസ്തകവിതരണ രേഖയും, വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പും കുട്ടികൾ തന്നെ തയ്യാറാക്കുന്നു. സ്കൂളിലെ സമീപ സ്ഥാപനമായ പ്രസര ലൈബ്രറിയുമായി സഹകരിച്ച് 3,4 ക്ലാസ്സിലെ കുട്ടികളെ പ്രസര ലൈബ്രറിയിൽ അംഗത്വമെടുക്കുകയും, കൂടാതെ അവിടെ നിന്നും പുസ്തകം കുട്ടികൾക്ക് എടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ലൈബ്രറിയുടെ വായനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും സ്കൂളിലെ കുട്ടികൾക്ക് അവസരമൊരുക്കുന്നുണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ ലൈബ്രറിയുടെ കൈത്താങ്ങ് എല്ലായ്പ്പോഴും നൽകി വരുന്നു.

"https://schoolwiki.in/index.php?title=VLPS/ലൈബ്രറി&oldid=1506881" എന്ന താളിൽനിന്ന് ശേഖരിച്ചത്