Tharakanattukunnu/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും,ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ നമുക്ക് കഴിയും. കൂടെക്കൂടെയും, ഭക്ഷണത്തിനു മുമ്പും, പിമ്പും കൈകൾ നന്നായി കഴുകുക. അതു വഴി വയറിളക്ക രോഗങ്ങൾ, വിരകൾ തുടങ്ങി കോവിഡ് 19വരെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും. കൈകളുടെ മുകൾ ഭാഗങ്ങളും, വിരലുകൾക്കിടയിലും നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ നേരമെങ്കിലും നാം നന്നായി ഉരച്ചു കഴുകണം.അങ്ങനെ പലവിധ വൈറസുകളെയും, ബാക്റ്റീരിയകളെയും അകറ്റി നിർത്താൻ നമുക്ക് സാധിക്കും. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുന്നതും രോഗാണുക്കളെ തടയും. രാവിലെയും വൈകിട്ടും പല്ല് തേക്കുന്നതും, ദിവസവും കുളിക്കുന്നതും, വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും നല്ല ശുചിത്വ ശീലങ്ങൾ ആണ്. അങ്ങനെ നല്ല ആരോഗ്യം നമുക്ക് സാധ്യമാകും. വൃത്തി ആണ് നമ്മുടെ ശക്തി. {{BoxBottom1

പേര്=അലീന സാജു ക്ലാസ്സ്= 1 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെൻറ്. ആന്റണിസ് എൽ. പി. എസ്. താരകനാട്ടുകുന്ന് സ്കൂൾ കാഡ്=32335 ഉപജില്ല=കാഞ്ഞിരപ്പള്ളി ജില്ല= കോട്ടയം color= 1

}