സെന്റ് തോമസ് യു പി എസ് പൂവത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
(Stthomasupspoovathodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് തോമസ് യു പി എസ് പൂവത്തോട്
ST THOMAS UPS POOVATHOD.JPG
വിലാസം
പൂവത്തോട്

പൂവത്തോട് പി ഒ,പൂവത്തോട്
,
പൂവത്തോട് പി.ഒ.
,
686578
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ9447506695
ഇമെയിൽstthomaspoovathod@gmail.com
കോഡുകൾ
സ്കൂൾ കോഡ്31545 (സമേതം)
യുഡൈസ് കോഡ്32101000407
വിക്കിഡാറ്റQ87658894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ്സ് ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്സോബിൻ വിൻസെന്റ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ തോമസ്
അവസാനം തിരുത്തിയത്
23-02-2024Stthomasupspoovathod


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിൽ പൂവത്തോട് എന്ന സ്ഥലത്ത് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1962-ൽ ആരംഭിച്ച ഒരു വിദ്യാലയമാണിത്.

ചരിത്രം

മീനച്ചിൽ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 4-ം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1962 ജൂൺ 4ാംതീയതി മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി സ്കൂൾ ഉദ്ഘാടനം ചെയ്തു.2012 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച സ്കൂൾ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുൻപന്തിയിൽ നില്ക്കുന്നു. പൂവത്തോട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സ്കൂൾ ഇന്നും സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ്  സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിങ് റൂം എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

ക്രമനമ്പർ പേര് സേവനകാലം
1 പി .ജെ സെബാസ്റ്റ്യൻ 1962-1963
2 പി. ജെ ഫ്രാൻസിസ് 1963-1988
3 പി .പി ജോർജ് 1988-1990
4 കെ .സി തോമസ് 1990-1993
5 എ .ടി തോമസ് 1993-1996
6 ജോസ് ജോസഫ് 1996-1998
7 പി .ടി ജോൺ 1998-2003
8 എം. എം എബ്രഹാം 2003-2011
9 സി. ആൻസ് 2011-2013
10 സി. സെല്ലി കുര്യാക്കോസ് 2013-2019
11 സാലമ്മ ജേക്കബ് 2019-2020
12 ജോയ്സ് ജേക്കബ് 2020-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സബ്‍ജില്ലാതലത്തിൽ മോണോആക്ട് നാടകം സംഘനൃത്തം ഓട്ടൻതുള്ളൽ പദ്യംചൊല്ലൽ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തിൽ മോണോആക്ട് നാടകം എന്നിവയിൽ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ മത്സരത്തിൽ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. D2.png ‍dance.png

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാല-ഈരാറ്റുപേട്ട റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ച് കഴിയുമ്പോൾ ഭരണങ്ങാനം എന്ന സ്ഥലത്തെത്തും. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ വിലങ്ങു പാറ ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് കഴിയുമ്പോൾ പൂവത്തോട് കുരിശുപള്ളി ജംഗ്ഷനിൽ എത്തും. കുരിശ് പള്ളിക്ക് തൊട്ടു മുകളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു

Loading map...