സെന്റ് ജോസഫ്‌സ് യു പി എസ് കണ്ണാടിയുറുമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(St.josephupskannadiurump എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി എസ് കണ്ണാടിയുറുമ്പ്
വിലാസം
കണ്ണാടിയുറുമ്പ്

St.Joseph's U.P. School, Kannadiurump Pala, Kottayam Dt., Pin- 686575
,
പാലാ പി.ഒ.
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ04822-200766
ഇമെയിൽksjups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31535 (സമേതം)
യുഡൈസ് കോഡ്32101000903
വിക്കിഡാറ്റQ87658864
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപാലാ മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Jijimol KK
പി.ടി.എ. പ്രസിഡണ്ട്Sebastian Thomas
എം.പി.ടി.എ. പ്രസിഡണ്ട്Ushas Sijo
അവസാനം തിരുത്തിയത്
29-07-2024Ksjups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ പ്രദേശത്തെ കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ലാര സഭാ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച അതി പുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

1875 - ൽ കണ്ണാടിയുറുമ്പിൽ മുളപൊട്ടി 1888 - ൽ ചങ്ങനാശ്ശേരിയിൽ വേരുറപ്പിച്ചു .ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ 1909 ലാണ് സ്കൂൾ ആരംഭിച്ചത്. ഗവണ്മെന്റ് അംഗീകാരം ലഭിച്ചത് 1918 ലാണ്.1 മുതൽ 4 വരെ ക്ലാസ്സുകളാണ് ആദ്യം തുടങ്ങിയത്. 1925 മെയ് 25 ന് ഈ സ്‌കൂൾ  ളാലത്തിലേയ്ക്കു മാറ്റി .1930 - ൽ ഇതൊരു ഹൈസ്കൂൾ ആയി .ഇതാണ് ഇന്നത്തെ St.Mary's G.H.S.S.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കുട്ടികൾക്ക്‌ യോജിച്ച വിധത്തിൽ ക്ലാസ് ലൈബ്രറി റൂമുകൾ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികളുടെ പഠനത്തിനായി ലൈബ്രറി ഉപയോഗപെടുത്തുന്നുണ്ട് .

വായനാ മുറി

സ്‌കൂളിൽ വിശാലമായ ഒരു വായനാ മുറിയുണ്ട് . ഓരോ ക്ലാസ്സിനും പറ്റിയ തരത്തിലുള്ള വായനാ പുസ്തകങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത് .കഥപുസ്തകങ്ങൾ, സാഹിത്യപുസ്തകങ്ങൾ, കവിതകൾ, ചരിത്രം തുടങ്ങിയ പുസ്തകങ്ങൾ ശേഖരത്തിലുണ്ട് . കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.


സ്കൂൾ ഗ്രൗണ്ട്

കുട്ടികളുടെ കായികശേഷി,നൈപുണികൾ,ആരോഗ്യ൦ എന്നിവ വളർത്തുന്നതിനു ഉതകുന്ന അതിവിശാലമായ ഒരു സ്കൂൾഗ്രൗണ്ട്‌ ഉണ്ട്.ഫുട്ബോൾ,ക്രിക്കറ്റ്,വോളീബോൾ,ഷട്ടിൽ എന്നിവയ്‌ക്ക്‌ ഇവിടെ പരിശീലനം നൽകുന്നുണ്ട് .മതിലുകൾ ഉയരത്തിൽ കെട്ടി ആകർഷകമായി പെയിന്റ് ചെയ്‌തിട്ടുണ്ട് .

സയൻസ് ലാബ്

കുട്ടികളുടെ പഠനത്തിനാവശ്യമായ ശാസ്ത്രലാബ് സ്കൂളിൽ സജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് സ്വന്തമായി പ്രവർത്തിച്ചു പഠിക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .ജിജ്ഞാസ, പരീക്ഷണ നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി കുട്ടികൾ ശാസ്ത്രലാബ് ഉപയോഗപ്പെടുത്തുന്നുണ്ട് . എല്ലാ ക്ലസ്സിലും കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യുന്നതിനും നിഗമനത്തിൽ എത്തിച്ചേരുന്നതിനും ആവശ്യമായ ശാസ്ത്രമൂല ഒരുക്കിയിട്ടുണ്ട് .

ഐടി ലാബ്

വിവരവിനിമയ സാങ്കേതിക വിദ്യ എല്ലാ കുട്ടികൾക്കും ഉപയോഗപ്പെടുത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എല്ലാ അധ്യാപകരും ഐടി മേഖലയിൽ പ്രാവിണ്യം നേടിയവരാണ് . മറ്റു വിഷയങ്ങളുടെ പഠനത്തിനായി I CT ഉപയോഗിക്കുന്നുണ്ട് .

സ്കൂൾ ബസ്

ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യമുണ്ട്.കുട്ടികളെ കൃത്യ സമയത്തു തന്നെ സ്കൂളിൽ  എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ  ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് . ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നുണ്ട് .ഇതുവഴി കുട്ടികൾ പ്രകൃതി വസ്തുക്കളെ അറിയുകയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

പാഠ്യേതര പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കലാസാഹിത്യപരമായ പരിശീലനം നൽകുന്നു . ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു .പദ്യം ചൊല്ലൽ , ഭരതനാട്യം , കുച്ചിപ്പുടി , മോഹിനിയാട്ടം , തയ്യൽ, പെയിന്റിംഗ് എന്നിവയിൽ കഴിവ് തെളിയിച്ച കുട്ടികൾ ഇവിടെയുണ്ട് .

ക്ലബ് പ്രവർത്തനങ്ങൾ

ഓരോ വിഷയത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാക്കികൊണ്ട് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട് . ശാസ്ത്ര ക്ലബ് , സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്, ഐടി ക്ലബ് എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ക്ലബ് ഭാരവാഹികളുടെയും , അധ്യാപകരുടെയും മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട് .

ശാസ്ത്രക്ലബ്

അധ്യാപകരായ അമല സിസ്റ്റർ ,സുബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും ,ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത് .

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ -അമല സിസ്റ്റർ ,സുബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ ഗണിതകളികൾ , ഗണിതക്വിസ് തുടങ്ങിയവ കുട്ടികൾക്കായി നടത്തപ്പെടുന്നു .

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ -ഹെലൻ ടീച്ചർ ,സുബി ടീച്ചർ ,അമല സിസ്‌റ്റർ എന്നിവരുടെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ് ,ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ -ജിജി ടീച്ചർ ,ഹെലൻ ടീച്ചർ  എന്നിവരുടെ മേൽനോട്ടത്തിൽ പരി സ്ഥിതി ക്വിസ് ,പരീക്ഷണങ്ങൾ  എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപകരായ ആനിയമ്മ ടീച്ചർ ,ജെസ്സി ടീച്ചർ   എന്നിവരുടെ മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമുകൾ    കുട്ടികൾക്കായി നടത്തപ്പെടുന്നു .

നേട്ടങ്ങൾ

  • സ്കൂളിൽ കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ അധിഷ്ഠിത പഠന റൂം ഉണ്ട് .കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നടത്തപ്പെടുന്നു.കുട്ടികൾക്ക് പുസ്‌തകവും യൂണിഫോമും ഫ്രീ ആണ് .
  • വൃത്തിയുള്ള സ്കൂൾ പരിസരവും ,വിശാലമായ ഗ്രൗണ്ടും ഉണ്ട്.പ്രവേശനോത്സവവും മികവുത്സവവും നടത്തപ്പെടുന്നു.
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിശീലനം , L.S.S, U.S.S പരിശീലനം

ജീവനക്കാർ

അധ്യാപകർ

Jijimol kk Smt.Binnu Mathew Smt.Helen Tom Smt.Jintu Maria Thomas Smt.Ans Mathew Dayana Mathew Sir.Don Sebastian Smt.Ann Maria Prince

അനധ്യാപകർ

Bineesh Baby

മുൻ പ്രധാനാധ്യാപകർ

  • 2012 -2015> സിസ്റ്റർ .ഫിലോമിന കെ .ജോർജ്
  • 2016-2021 ->സിസ്റ്റർ .അന്നം വി.യൂ
  • 2011-2012->സിസ്റ്റർ .അന്നം വി.യൂ

2022 - 2023 Sri. Mathew PM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ .എം. ചാണ്ടി -മുൻ മേഘാലയ ഗവർണ്ണർ 
  2. ഡോ.ബാബു സെബാസ്റ്റ്യൻ -എം. ജി യൂണിവേഴ്സിറ്റി
  3. ഡോ .റ്റി .സി .തങ്കച്ചൻ -അസി .പ്രൊഫ .സെന്റ്  തോമസ് ടീച്ചർ എഡ്യൂക്കേഷൻ പാലാ
  4. ഡോ .ശ്രീമോൻ ഈ .പി -ചെന്നൈ
  5. ഡോ .സുനില ജോ .മുറികല്ലേൽ -അമേരിക്ക

വഴികാട്ടി