See more

Schoolwiki സംരംഭത്തിൽ നിന്ന്

കുക്കാർ പ്രദേശവാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകൾ മുൻകൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യകത നാട്ടുകാർക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തിൽ മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂൾ ആരംഭിക്കപ്പേട്ടു. ഇപ്പോൾ ഉപ്പള ടൗനിൽ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധൻ ഡോ. രത്നാകര ശെട്ടിയവർക്കൾ ഈ സ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂൾ ഇതുതന്നെയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളിൽ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകൾ ഇവിടെയുള്ളതിനാൽ കുട്ടികൾക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തിൽ ഇപ്പോൾ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂൾ നമ്മുടെതാണെന്ന അഭിമാനമുണ്ട്.

"https://schoolwiki.in/index.php?title=See_more&oldid=1467901" എന്ന താളിൽനിന്ന് ശേഖരിച്ചത്