ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/sree9kallada

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ പേര് ശ്രീകുമാർ. ഞാൻ കിഴക്കേകല്ലടയിലാണ് ജനിച്ചത്. ഗ്രാമത്തിലുള്ള സി.വി.കെ.എം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. മലയാളം, വിവരസാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു. ഗായകനാണ്, കൃഷി വലിയ ഇഷ്ടമാണ്. കൃഷിക്കാരൻ കൂടിയാണ്. കൂടാതെ തമിഴ് നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളും വലിയ ഇഷ്ടമാണ്. മീൻപിടിക്കാൻ വളരെ ഇഷ്ടമാണ്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ധാരാളം യാത്രകൾ നടത്താറുണ്ട്. യാത്രകൾക്കൊപ്പം സംഗീതവും ആസ്വദിക്കുന്നു. കന്നഡ, തമിഴ് ഭാഷകളും മലയാളത്തോടൊപ്പം ഇഷ്ടമാണ്. ജീവിതത്തിൽ ലാളിത്യം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കാനും ഇഷ്ടമാണ്. സൗഹൃദം കൂടാൻ ഇഷ്ടമാണ്. എങ്കിലും എന്നെ തിരിച്ച് ആരും പരിഗണിക്കുന്നില്ലല്ലോ എന്നത് ഒരു വിഷമവുമാണ്. സ്കൂൾ അധ്യാപകൻ എന്ന നിലയിൽ സ്കൂളിനോടും വിദ്യാഭ്യാസരീതികളോടും വളരെ ഇഷ്ടം പുലർത്തുന്നു. കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്ന് മാത്രവുമല്ല അവരുടെ രക്ഷാകർത്തക്കളോടും ബഹുമാനം സൂക്ഷിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളും മറ്റും നടത്തി സ്കൂൾ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നവീകരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/sree9kallada&oldid=2675348" എന്ന താളിൽനിന്ന് ശേഖരിച്ചത്