Schoolwiki:എഴുത്തുകളരി/jomol

ജോമോൾ ബാസ്റ്റ്യൻ ടി — ജോമോൾ ബാസ്റ്റ്യൻ ടി, 1974 സെപ്റ്റംബർ 12-ന് ജനിച്ചു. ബാല്യകാലം മുതൽ തന്നെ പഠനത്തിലും സാംസ്കാരികപ്രവർത്തനങ്ങളിലുമുള്ള ആഴമുള്ള താത്പര്യമാണ് അവർക്കുണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം സ്വീകരിച്ചത് പഴുവിൽ സെന്റ് ആൻസ് എൽ.പി സ്കൂളിൽ ആണ്. അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ് വരെ സെന്റ് ആന്റണീസ് ഹൈസ്കൂൾ, പഴുവിൽ എന്നിടത്തിലായിരുന്നു പഠനം. പത്താം ക്ലാസ് പൂർത്തിയാക്കിയത് എടതിരുത്തി സെന്റ് ആൻസ് ഹൈസ്കൂളിൽ ആയിരുന്നു. ഉന്നത വിദ്യാഭ്യാസം തൃശ്ശൂർ സെന്റ് മേരീസ് കോളേജ് വഴി ആരംഭിച്ച് പിന്നീട് വിമല കോളേജിലൂടെയും തുടർന്നു. അധ്യാപനപരിശീലനം മാളയിലെ ജീസസ് ട്രെയിനിംഗ് കോളേജിൽ നേടിയിട്ടുണ്ട്. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ അധികബിരുദവും, തൂടർന്നു എം.എ ഇംഗ്ലീഷും നേടി. ബാല്യത്തിൽ തന്നെ വായനയിൽ അത്യന്തം താത്പര്യവുമുണ്ടായിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്കായുള്ള പുസ്തകങ്ങൾ ഏറെ ആസ്വദിച്ചു വായിക്കാറായിരുന്നു. അന്നു തുടങ്ങിയ ആ വായനാശീലം ഇന്നും തുടർന്നു കൊണ്ടിരിക്കുകയാണ്. ബാല്യത്തിൽ ക്ലാസിക്കൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയെങ്കിലും അർദ്ധവഴിയിൽ നിർത്തേണ്ടി വന്നിരുന്നു. പക്ഷേ, ഇപ്പോഴും അവസരം ലഭിച്ചാൽ നൃത്തം വീണ്ടും പഠിക്കാനുള്ള ആഗ്രഹം തുടരുകയാണ്. അതോടൊപ്പം തന്നെ കവിതകളും ചെറുകഥകളും രചിക്കാൻ താല്പര്യം പുലർത്തിയിരുന്നു. തൊഴിൽജീവിതം ജോലി ജീവിതം ആരംഭിച്ചത് 1998 ജനുവരി 14-ന് പവനാത്മാ എഡ്യുക്കേഷണൽ ഏജൻസി വഴി ആണ്. ആദ്യ നിയമനം ലഭിച്ചത് പൂവത്തുശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ ആയിരുന്നു. തുടർന്ന് സേവനം നൽകിയ സ്ഥാപനങ്ങൾ:
• കുഴിക്കാട്ടുസ്ശേരി സെന്റ് മേരീസ് സ്കൂൾ • കോഡകര ഡോൺബോസ്കോ ഗവ. ഹൈസ്കൂൾ • തുമ്പൂർ എസ്.എച്ച്.സി.എൽ.പി സ്കൂൾ • തഴേക്കാട് സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ
ഇപ്പോൾ കൊടകര സെന്റ് ഡോൺബോസ്കോ ഹൈസ്കൂളിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ 17 വർഷമായി ഈ സ്കൂളിൽ സേവനം കഠിന പരിശ്രമത്തോടും സമർപ്പണത്തോടും കൂടിയാണ് തുടരുന്നത്. ഇവിടെ കഴിഞ്ഞ 15 വർഷമായി സ്കൂൾ ഐ.ടി കോ-ഓർഡിനേറ്ററായും (SITC) പ്രവർത്തിച്ചു വരുന്നു. പ്രശസ്തമായ പരിശീലന പ്രവർത്തനങ്ങൾ ജോമോൾ ടീച്ചർ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി പലതരം ടെക്‌നോളജി അധിഷ്ഠിത പരിശീലനങ്ങൾ നൽകുന്ന റിസോഴ്‌സ് പേഴ്സണായും പ്രവർത്തിക്കുന്നു. പ്രധാനമായും നൽകിയിട്ടുള്ള പരിശീലനങ്ങൾ:
• ICT പാഠപുസ്തക പരിശീലനം • Samagra Plus പരിശീലനം • G Suite പരിശീലനം • Little Kites പ്രോഗ്രാമുകൾ • Little Kites വിദ്യാർത്ഥി ക്യാമ്പുകൾ
ഇതിലൂടെ വിദ്യാഭ്യാസ മേഖലയിലെ ഐ.ടി സാങ്കേതികവിദ്യ പ്രചാരണം, അധ്യാപകർക്ക് ലഭ്യമായ ടെക്‌നോളജി ടൂൾസുകളുടെ ഉപയോഗം എന്നിവയുടെ പ്രാമുഖ്യവും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നു. KITE തൃശ്ശൂർ ജില്ലയിലെ ഒരു മികച്ച റിസോഴ്‌സ് പേഴ്സൺ എന്ന നിലയിലുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. സാമൂഹികസംവേദനവും പ്രതിബദ്ധതയും ജോമോൾ ടീച്ചർ ഒരു അധ്യാപിക എന്നതിലുപരി വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രചോദനമായ വ്യക്തിയാണ്. അവരുടെ അധ്യാപനത്തിൽ സ്ഥിരതയും കൃത്യതയും സമർപ്പണബോധവും കാണാം. വിദ്യാർത്ഥികൾക്ക് നേർക്കാഴ്ചയും അടിസ്ഥാനബോധവും വളർത്താനുള്ള ശ്രമങ്ങൾ അവരത് പേരിൽ സ്വഭാവമായി മാറിയിരിക്കുന്നു.
"വിദ്യാഭ്യാസം ഒരു ദൗത്യം, അധ്യാപകൻ ഒരു ദൂതൻ" എന്നതിന്റെ ജീവിതമായി ജീവിക്കുന്നതിന്റെ ഉജ്ജ്വല മാതൃകയാണ് ജോമോൾ ബാസ്റ്റ്യൻ ടീച്ചർ.