ലഹരി വിരുദ്ധ ബോധവത്ക്കരണം

          സമഗ്രപരിപോഷണ പരിപാടിയുടെ ഭാഗമായി സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് മംഗൽപാടി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് 04/06/2025 ബുധനാഴ്ച സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാസറഗോഡ് ഡിഡിഇ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അഥിതികളായി സിവിൽ എക്സൈസ് ഓഫീസേഴ്സ് ആയ പ്രജിത്. പി, രാഹുൽ എന്നിവ‌‌‌ർ പങ്കെടുത്തു.
        ഈ പരിപാടിയിൽ സ്ററാഫ് സെക്റട്ടറി ഷൈജു.വി.വി സ്വാഗതം പറഞ്ഞു. എച്ച് എം ഇൻ ചാർജ് ശ്രീ നൗഷാദ് കെ. പി അധ്യക്ഷനായി. മുഖ്യാതിഥികൾ ലഹരിമരുന്നുകളുടെ ദുഷ്പ്രഭാവങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികളോട് സ്വാഭാവികമായ ജീവിതം നയിക്കാൻ ആഹ്വാനം ചെയ്തു. 
         പിടിഎ പ്രസിഡൺഡ് ശ്രീമതി നസീമ അവർകൾ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ മാസ്ററ‌ർ ദിനേശ് കെ നന്ദി രേഖപ്പെടുത്തി. വിമുക്തി ക്ലബ്ബിൻെറ കോ-ഓഡിനേററ്സ് ആയ ഗീത മരക്കാണി, വിബിന ബാലൻ വി. വി. എന്നിവർ ഈ പരിപാടി നല്ലരീതിയിൽ സംഘടിപ്പിച്ചു.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Vibinabalanvv&oldid=2756840" എന്ന താളിൽനിന്ന് ശേഖരിച്ചത്