ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/P2321203

Schoolwiki സംരംഭത്തിൽ നിന്ന്

ഇശ് ക്കിന്റെതണൽത്തേടി

ഇത് ഫർസാനയുടെ മാത്രം കഥയല്ല ഇന്ന് നമുക്ക് ഇടയിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ് ഇത് ചിന്തിക്കേണ്ട വിഷയം തന്നെയാണ് ഇവിടെ ഫർസാനയാണ് പ്രധാന കഥാപാത്രം ഫർസാനയുടെ ഉപ്പ ഗൾഫിൽ ചോര നീരാക്കി ആ മരുഭൂമിയിൽ കഷ്ടപ്പെടുന്നു ഫർസാന മൂത്തമകൾ ഇളയ സഹോദരിമാർക്ക് മാതൃകയാകേണ്ടവൾ ഉപ്പയുടെ ഗൾഫിൽ നിന്നും വരുന്ന പണം അവളെ സുഖസൗകര്യങ്ങൾക്ക് അടിമയാക്കി അവൾ കോളേജ് ബി എ രണ്ടാം വർഷം വിദ്യാർഥിനിയാണ് അവൾ എന്നും കോളേജിലേക്ക് അണിഞ്ഞൊരുങ്ങി പോകുമായിരുന്നു കാണാൻ സുന്ദരി ശാലീന സ്വഭാവം ആരും ആശിക്കുന്ന പെണ്ണ് അവൾ ഉമ്മയിൽ നിന്നും ഓരോ കാരണങ്ങൾ പറഞ്ഞ് 500 വാങ്ങി തുടങ്ങി അത് അവൾ ബ്യൂട്ടിപാർലറിനും കാന്റീനിലും ചിലവഴിച്ചു ഒരുനാൾ കോളേജിലേക്ക് പോകുന്ന വഴിക്ക് ഒരു അപരിചിതനെകണ്ടുമുട്ടി അവൻ കാണാൻ സുന്ദരനും സുമുഖനും പിന്നീട് ഫർസാന കയറുന്ന ബസിൽ അവനും കയറാൻ തുടങ്ങി അവന്റെ നോട്ടം അവളിൽ ആകർഷണം ഉണ്ടാക്കി കോളേജിലേക്കുള്ള ഒരുമിച്ചുള്ള യാത്ര പതിവായി അവൻ അവൾക്ക് പ്രതീക്ഷകളും സ്വപ്നങ്ങളും നൽകി പിന്നീട് അവർക്ക് പരസ്പരം കാണാതിരിക്കാൻ കഴിയില്ല എന്ന് അവസ്ഥയായി കോളേജിൽ എങ്ങും പാട്ടായി ഫർസാനയുടെ സുഹൃത്തുക്കൾ അവൾക്ക് വേണ്ടവിധം ഉപദേശം നൽകുന്നുണ്ടായിരുന്നു പക്ഷേ അവൾ അത് കേട്ട ഭാഗം തന്നെ ഉണ്ടായില്ല അവൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലും ഓർത്തില്ല അമ്മയുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് കൂടുതലായി പിന്നീട് അവൾ അവനുമായി കറങ്ങാനും തുടങ്ങി ബീച്ചിലും പാർക്കുകളിലും കറങ്ങി സ്ഥിരം പരിപാടിയായി അവളുടെ ഉമ്മ ഇതൊന്നും അറിയുന്നതേയില്ല മകൾ എന്തിനാണ് ഇത്രയും പണം ആവശ്യപ്പെടുന്നത് എന്നോ അവർ കോളേജിൽ അന്വേഷിച്ചതും ഇല്ല അമ്മയുടെ പ്രതീക്ഷ മൊത്തം ഫർസാന ആയിരുന്നു അവർ അറിഞ്ഞിരുന്നില്ല തന്റെ മോൾ അങ്ങനെയിരിക്കെ ഗൾഫിൽ നിന്നും ഒരു ഫോൺകോൾ അത് ഫർസാനയുടെ ഉപ്പയായിരുന്നു ഉടൻ നാട്ടിലേക്ക് എത്തുമെന്നും നാട്ടിലെത്തിയാൽ ഉടൻ ഫർസാനയുടെ വിവാഹം നടത്തുമെ ന്നുള്ളത്  മനസ്സിലാക്കിയ ഫർസാനയുടെ നെഞ്ചിനൊരു പിടച്ചിൽ.അവൾ  ബെഡ്റൂമിന് അകത്ത് അങ്ങോട്ടുമിങ്ങോട്ടും  നടന്നു. അവളുടെ മനസ്സ് വേദനിച്ചു താൻ പ്രേമിക്കുന്ന കാര്യം എങ്ങനെ പൊന്നുപ്പാനോട് പറയും മധുരിച്ചിട്ട് ഇറക്കാനും വയ്യ കഴിച്ചിട്ട് തുപ്പാനും വയ്യ എന്നൊരു അവസ്ഥയിലായിരുന്നു അവൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഉപ്പ ഹർത്താലിക്കായി വിവാഹാലോചനകൾ.. ഏർപ്പാടാക്കി ഫർസാന കാണാൻ വരുന്നവരെ ചായയും പലഹാരവും നൽകി സൽക്കരിച്ചു അതിൽ ഒരു ആലോചന ഉപ്പാക്കും ഉമ്മാക്കും വളരെ ഇഷ്ടപ്പെട്ടു. ചെറുക്കൻ ഗൾഫിൽ തനികൾ വേണ്ടത്ര അളവും. അവർ പിന്നീടുള്ള ചടങ്ങുകൾ നടത്തി അപ്പോഴും ഫർസാന തുറന്നു മനസ്സോടെ ഉപ്പയോട് ഉമ്മയോടും കാര്യങ്ങൾ പറഞ്ഞില്ല അവസാനം വിവാഹ തീയതി വരെ കുറിക്കപ്പെട്ടു വിവാഹ ദിവസം വന്നു പന്തലുകൾ അലങ്കരിക്കപ്പെട്ടു വീടും പരിസരവും ഇലക്ട്രിക് ബൾബുകൾ മിന്നിത്തിളങ്ങി ഉപ്പയുടെയും ഉമ്മയുടെയും മുഖത്ത് എന്തെന്നില്ലാത്ത ഒരു ആഹ്ലാദം ഫർസാനിയെ ഒരുത്തന്റെ കയ്യിൽ ഏൽപ്പിച്ചു എന്നൊരു മനസ്സമാധാനം.. പന്തലുകളിൽ ആളുകൾ തിങ്ങിനിറഞ്ഞു പെട്ടെന്നൊരു വാർത്ത ഇടുത്തി വീണതുപോലെ കാണാനില്ല. എവിടെപ്പോയി ഫർസാനിയുടെ ഉപ്പ ആകെ തളർന്നുപോയി അവളോട് ഉമ്മ റൂമിന്റെ ഒരു മൂലയിൽ തേങ്ങ കരഞ്ഞു കൊണ്ടിരുന്നു തന്റെ അശ്രദ്ധ കാരണമാണോ എന്നൊരു തോന്നൽ ആ മാതാവിനെ അലട്ടുന്നുണ്ടായിരുന്നു ഭൂമുഖത്ത് കസേരയിൽ സ്ഥാപിച്ച പോലെ ഇരിക്കുന്നു വരുന്ന ആളുകളോട് എന്ത് സമാധാനം പറയും എങ്ങനെ അവരെ അഭിമുഖീകരിക്കും അവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി  എന്ന വെമ്പൽ ഓടെ ആ പിതാവിന്റെ മനസ്സ് നീറി പുകഞ്ഞു കൊണ്ടിരുന്നു ഫർസാന കാരണം എത്ര മനപ്രയാസം ഉണ്ടാക്കി ആ കുടുംബത്തിന്. അന്നുവരെ ബഹുമാനിച്ചും ആദരിച്ചുമിരുന്ന ആ കുടുംബത്തിനു മങ്ങലേറ്റു. അതിൽ കരകയറാൻ എത്ര നാൾ വേണ്ടിവരും

ഫർസാനയുടെ തീരുമാനം ആ വൃദ്ധ മനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിച്ചു. എങ്കിലും അവരുടെ മനസ്സിൽ ഓമന മകളുടെ മുഖം തെളിഞ്ഞു അവൾ എങ്ങനെ കഴിയുന്നു സുഖമാണോ എന്നൊരു അന്വേഷണത്വം ആഞ്ഞടിച്ചു. നൊന്ത് പ്രസവിച്ച ആ ഉമ്മയുടെ മനസ്സ് മകളെ കുറിച്ചുള്ള ഓർമ്മകളാൽ വിങ്ങി

പിന്നീട് ആ വെമ്പുന്ന മനസ്സുകൾക്ക് അറിയാൻ കഴിഞ്ഞത് തന്റെ പുന്നാര മോൾ ഫർസാന കുരുക്കിൽ പെട്ടു പോയതാണെന്ന്. ഫർസാന തിരഞ്ഞെടുത്ത ചെറുക്കൻ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ദുശ്ശീലങ്ങൾക്കു അടിമപ്പെട്ടവൻ ആണെന്ന് ആണ് വാർത്ത.. സ്വസ്ഥതയില്ലാത്ത ജീവിതവുമായി ഫർസാന നാളുകൾ തള്ളി നീക്കി സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു കുറ്റബോധം അവളെ പിന്തുടർന്നു സൽക്കാര്യങ്ങൾ പഠിപ്പിച്ചുതന്ന ഉസ്താദിന്റെയും ടീച്ചറുടെയും സാറിന്റെയും മൊഴികൾ കാതുകളിൽ അലതല്ലുന്നത് പോലെ തോന്നി. പെട്ടെന്നൊരു തിരിച്ചറിവ് ഉണർന്നു അവൾ ആ പഴയ കുട്ടിയാവാൻ മോഹിച്ചു പോയി. അവൾ ചെയ്ത തെറ്റ് അവളെത്തന്നെ അവൾ വെറുത്തു ഒടുവിൽ അവൾക്ക് ആത്മഹത്യ ചെയ്താലോ എന്ന് വരെ തോന്നി. അവസാനം തീരുമാനമെടുത്തു ആത്മഹത്യ പരിഹാരമാർഗ്ഗമല്ല താൻ വേദനിപ്പിച്ച മാതാപിതാക്കളോട് മാപ്പ്!!! വേറെ വഴിയില്ല നാളുകൾ കടന്നുപോയി ഫർസാന വിഷമം കൊണ്ട് അവശനിലയിലും കഴിഞ്ഞുകൂടി. ഫർസാന നൽകിയ സമ്മാനം ഉമ്മാക്കും ഉപ്പാക്കും താങ്ങാവുന്നതിൽ ഏറെയാണ് അങ്ങനെയിരിക്കെ ഒരു നാൾ നല്ല മഴയുള്ള രാത്രി ഏകദേശം 7 മണിയോടെ അടുക്കുന്ന സമയം വാതിലിൽ ആരോ മുട്ടുന്നത് പോലെ ഉമ്മ കതക് തുറന്നു മുന്നിൽ കണ്ട കാഴ്ച കണ്ടു ആ ഉമ്മയുടെ ഹൃദയം പൊട്ടിപ്പോയി ആരിത്! എന്റെ റബ്ബേ! വേറെ ആരും അല്ല ഫർസാന തന്നെ ശോഷിച്ച ശരീരവും കുഴിയിൽപ്പെട്ട കണ്ണും ദയനീയ ഭാവവും ഒട്ടിയ ശരീരവും കണ്ടു ഉമ്മ അമ്പരന്നുപോയി ഫർസാന കാലിൽ വീണ് മാപ്പിനായി കേണപേക്ഷിച്ചു. അവരുടെ ഉമ്മയും ഉപ്പയും ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അവളെ തിരികെ നല്ലൊരു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുകയായിരുന്നു ഇരുവരും.അവർ ഖൽബിലെ കറകൾ നീക്കി ഇരുകൈയും കൊണ്ട് ഫർസാനയെ സ്വീകരിച്ചു ഇങ്ങനെ എത്രയെത്ര പെൺകുട്ടികൾ സമൂഹത്തിലുണ്ട് തെരഞ്ഞെടുത്ത വരനെ മാതാപിതാക്കളെയും കുടുംബത്തിലെയും അറിയിച്ചിരുന്നുവെങ്കിലും ഒരു വലിയൊരു മാനക്ഷതത്തിൽ നിന്നും രക്ഷനേടാമായിരുന്നു. മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും മുഖത്ത് കരിവാരിത്തേക്കുന്ന പ്രവണത ഇന്ന് കൂടുതലാണ് എത്രയായാലും പോറ്റിവളർത്തുന്ന മക്കളുടെ മേൽ മാതാപിതാക്കൾക്ക് സങ്കൽപ്പങ്ങളും ആശകളും ഉണ്ടാവും അത് പരിഗണിക്കാൻ ഇന്ന് ആരും തയ്യാറാവുന്നില്ല എന്നാണ് കാണാൻ സാധിക്കുന്നത് അങ്ങനെ മാനക്ഷതം വരുത്തുന്നവർ ചിന്തിക്കേണ്ട വിഷയം എന്തെന്നാൽ അവരും ഒരുനാൾ മാതാവും പിതാവും ആവും എന്നതാണ്.

ശുഭം

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/P2321203&oldid=2664062" എന്ന താളിൽനിന്ന് ശേഖരിച്ചത്