Schoolwiki:എഴുത്തുകളരി/Athirad65
കൊറ്റിനാട്ട് ജി മാധവൻ നായർ
ഓണാട്ടുകാരയുടെ വികസന മുന്നേറ്റത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നാമധേയം. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ വളർച്ചക്കായി അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.മനുഷ്യ സ്നേഹിയായ സാമൂഹിക പരിഷ്കർത്താവ്. കൊറ്റിനാട്ട് ജി മാധവൻ പിള്ള എന്ന വ്യക്തി പുല്ലുകുളങ്ങര ദേശത്ത് ജീവിച്ചിരുന്നു എന്നതിന് രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ധാരാളമാണ്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഒരു പ്രദേശത്തിനെ മുന്നോട്ടുകൊണ്ടു വരുന്നതിനുവേണ്ടി അദ്ദേഹം കണ്ട പരിഹാരം ആണ് എൻ.ആർ.പി.എം എച്ച്.എസ്.എസ് എന്ന സ്കൂൾ. 1962 ൽ ആണ് അദ്ദേഹം സ്കൂൾ സ്ഥാപിച്ചത്.പിന്നീട് രണ്ടായിരത്തോട് കൂടി ഈ സ്കൂൾ ഹൈ സ്കൂളിൽ നിന്ന് ഹയർ സെക്കന്ററി ആയി ഉയർത്താൻ അദ്ദേഹത്തിന്റെ പിൻ തലമുറയ്ക്ക് സാധിച്ചു.ഒരു ദേശത്തിന്റെ ആശ്രയമായ പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പല വികസനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധ്യമായി.അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽ ശോഭിക്ക പ്പെട്ട മറ്റൊരു മേഖലയാണ് നായർ സർവീസ് സമാജം യൂണിയൻ. എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു കൊറ്റിനാട്ട് ജി മാധവൻ പിള്ള.
എൻ.ആർ.പി.എം എച്ച്.എസ്.എസ് ..
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തൂള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എൻ രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എന്ന എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നൂം ഈ സ്‍കൂളിന് പേരുണ്ട്.ഈ സ്‍കൂളിന്റെ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.
ഓർമയിലെ നക്ഷത്രം
പുല്ലുകുളങ്ങര ദേശത്തിന്റ ഓർമയിലെ ഒരു നക്ഷത്രം തന്നെയാണ് ശ്രീ കൊറ്റിനാട്ട്. ജി.മാധവൻ പിള്ള.