ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/477473

Schoolwiki സംരംഭത്തിൽ നിന്ന്

നാചരണങ്ങൾ സ്കൂൾ പ്രവേശനോത്സവം 2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നിർവഹിച്ചു. അക്ഷര ദീപം കൊളുത്തി കുരുന്നുകൾ അവരുടെ വിദ്യാലയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു. പരിസ്ഥിതി ദിനം പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . വായനാവാരം വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. വായനവാരത്തിനു ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങ ളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി. ചാന്ദ്ര ദിനം

വിവിധ പരിപാടികളോടെ ചാന്ദ്ര ദിനം ആചരിച്ചു.  ചന്ദ്രനില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കാനാവുമോ എന്ന ആശയം പങ്കുവച്ചു.കുട്ടികൾ തയാറാക്കിയ കോളാഷ്, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു. 40 ഓളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം ആവേശകരവും രസകരമായിരുന്നു. നേഹ.എച്ച് ഒന്നാം സ്ഥാനവും, ഐശ്വര്യ. ജി രണ്ടാം സ്ഥാനവും, റിൻഫ ഫാത്തിമ. എൻ മൂന്നാം സ്ഥാനവും നേടി.  'മനുഷ്യൻ ചന്ദ്രനിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .

ബഷീർ ദിനം കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ അവതരണവും ഉണ്ടായിരുന്നു. ഹിരോഷിമ നാഗസാക്കി ദിനം ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു സ്വാതന്ത്ര്യദിനം 78 -ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. വിദ്യാലയം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് പ്രധാനധ്യാപിക പതാക ഉയർത്തി. ഒ. തുടർന്ന് പതാക ഗാനം ആലപിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ പരിപാടിയുടെ പ്രധാന ആകർഷണമായി. തുടർന്ന് ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. ഗാന്ധിജയന്തി ഗാന്ധിജയന്തിയോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ ഗാന്ധിജയന്തി ക്വിസ് മത്സരം നടത്തുകയും അതിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് കിട്ടിയവർക്ക് ഓട്ടോമാറ്റിക്കായി ഇ മെയിൽ വഴി സർട്ടിഫിക്കറ്റ് നൽക്കുകയും ചെയ്തു. കേരളപ്പിറവി നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പാട്ട്, പ്രസംഗം, നൃത്തവിഷ്ക്കാരം എന്നീ പരിപാടികൾ കൊണ്ട് കേരളപ്പിറവി ദിനം മനോഹരമാക്കാൻ സാധിച്ചു. കേരളത്തെയും ജില്ലകളെയും പരിചയപ്പെടുത്തികൊണ്ടുള്ള സ്കിറ്റ്, പാട്ട് എന്നിവയും വേറിട്ട അനുഭവമായിരുന്നു. കേരളപ്പിറവിയോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി മോഹിനിയാട്ടം എന്ന കലാരൂപം പ്രദർശിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളിൽ ഒന്നായ മോഹിനിയാട്ടത്തെ കുറിച്ചു അതിന്റെ മുദ്രകളെ കുറിച്ചും രേഷ്മ രഘു വിശദമായി ക്ലാസുകൾ നൽകി

ക്ളബ്ബ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്‌സ് 2024-25 അക്കാദമിക് വർഷത്തിൽ പത്താംതരത്തിൽ 41 വിദ്യാർത്ഥികളും ഒൻപതാം തരത്തിൽ 45 വിദ്യാർഥികളും, എട്ടാം തരത്തിൽ 40 വിദ്യാർഥികളും lലിറ്റിൽ കൈറ്റ്‌സ് യൂണിറ്റി ൽ അംഗങ്ങളാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ്. ഡാറ്റാബേസ് എന്നിവയെക്കുറിച്ചുള്ള എക്സ്പേർട്ട് ക്ലാസുകൾ നടത്തി. ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം ഇ സാക്ഷരത ക്ലാസുകൾ സംഘടിപ്പിച്ചു. സൈബർ സെക്യൂരിറ്റി ക്ലാസ്സ് , ഫ്രീ സോഫ്റ്റ്‍വെയർ ക്ലാസ്സ്, പ്ലസ് വൺ പ്രവേശനത്തിനു വേണ്ട ഹെൽപ്‌ഡെസ്‌ക് എന്നീ പ്രവർത്തനങ്ങൾ നടത്തി . ഈ വർഷത്തെ വിപഞ്ചിക ഡിജിറ്റൽ മാഗസിനിലെ ഓരോ താളിലും ഉള്ള ചിത്രങ്ങൾ ഡിജിറ്റൽ പെയിന്റിങ്ങിലൂടെ എൽ കെ വിദ്യാർഥികൾ തയ്യാറാക്കുകയും ചെയ്തു. എൽ കെയുടെ നേതൃത്വത്തിൽ നടന്ന റോബോ എക്സ്പോ ജില്ലാ കോഡിനേറ്റർ ഉദ്ഘാടനം ചെയ്തു. 16 റോബോട്ടുകൾ ആണ് തയ്യാറാക്കിയത്. ജില്ലാ ക്യാമ്പ് വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർ പരിശീലിച്ച പ്രവർത്തനങ്ങൾ ഉപയോഗിച്ചു ണ്ടാക്കിയ ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. ബി എം ഐ റോബോ, വോട്ടിംഗ് റോബോ, ക്വിസ്സ് റോബോ, എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു. യുപി സ്കൂളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു . 2023 -26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിപഞ്ചിക ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി . ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം മത്സരം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി . ഇരുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത് .

വിദ്യാരംഗം കലാസാഹിത്യവേദി

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/477473&oldid=2676616" എന്ന താളിൽനിന്ന് ശേഖരിച്ചത്