Schoolwiki:എഴുത്തുകളരി/32331793
ദൃശ്യരൂപം
എൻറെ വിദ്യാലയം
എൻറെ വിദ്യാലയം ആലപ്പുഴ ജില്ലയിൽപ്പെട്ട ചെങ്ങന്നൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻകാവ് എന്ന ചെറു ഗ്രാമത്തിലാണ് . വിദ്യാലയത്തിൻ്റെ പേര് മെട്രോപ്പോളിറ്റൻ ഹയർ സെക്കൻഡറി സ്കൂൾ എന്നാണ് . പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന , പമ്പയാറിന്റെ തീരത്തുള്ള വിദ്യാലയമാണ് ഇത് . അതിപുരാതനമായ സെൻമേരിസ് ഓർത്തഡോക്സ് പള്ളിയും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രവും ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്നു . പ്രമുഖരായ പല വ്യക്തികളും പഠിച്ചിട്ടുള്ള വിദ്യാലയമാണ് ഇത്.