S.H.E.M.H.S.S MOOLAMATTOM/ഗ്രന്ഥശാല
ഞങ്ങളുടെ ഗ്രന്ഥശാല
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഒരു സ്കൂൾ ലൈബ്രറി വലിയ പങ്ക് വഹിക്കുന്നു. ഇത് അറിവിന്റെ സംഭരണശാലയാണ്. ഒരു ലൈബ്രറിയിൽ, വിദ്യാർത്ഥികൾക്ക് ചരിത്രം, ഭൂമിശാസ്ത്രം, പരിസ്ഥിതി, രാഷ്ട്രമീമാംസ, സാഹിത്യം മുതലായ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ കണ്ടെത്താനാകും. വിദ്യാർത്ഥിയുടെ അക്കാദമിക നേട്ടത്തിൽ ഒരു സ്കൂൾ ലൈബ്രറി നല്ല ഫലo നൽകുന്നു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ആയി ഏകദേശം അരലക്ഷം പുസ്‌തകങ്ങളുടെ ശേഖരമാണ് ഇവിടെയുളളത്. കുട്ടികൾക്കാവശ്യമായ പുസ്‌തകങ്ങളും നോവലുകളുമാണ് ഏറെയും. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. പുസ്‌തകങ്ങളെല്ലാം കാറ്റലോഗ് ചെയ്‌തിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇരുന്നു വായിക്കാനും റഫറൻസ് ചെയ്യാനുമുളള സൗകര്യവുമുണ്ട്. ബിനു ജോണിനാണ് ലൈബ്രറിയുടെ ചുമതല.