Read More......

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും, ബാലികാമഠത്തിന്റെ ആരംഭവും

ഏതൊരു പ്രസ്ഥാനവും രൂപപ്പെടുന്നത് ഒരു വ്യക്തിയുടെയോ ചില വ്യക്തികളുടെയോ മനസ്സുകളിലും ചിന്തകളിലും ആയിരിക്കും. ഇത്തരം ചിന്തകളെ രൂപപ്പെടുത്തുന്നതിൽ അവർ ജീവിക്കുന്ന ആനുകാലിക സാമൂഹിക ജീവിതത്തിലെ സാഹചര്യങ്ങൾ പ്രസക്തവുമാണ്. സജീവമായ പത്രപ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതത്തോട് സംവദിച്ച ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള വിദ്യാഭ്യാസരംഗത്തെ തന്റെ ദാർശനികതയുടെ വെളിപ്പെടുത്തലിനായി ഉപയോഗപ്പെടുത്തി എന്നത് ഒരു സ്വാഭാവിക പരിണാമമാണെയെന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ വിലയിരുത്തുമ്പോൾ ബോധ്യപ്പെടുന്നതാണ്. അക്ഷരങ്ങളെയും അറിവിനെയും സ്നേഹിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നതാണ് ജീവിതത്തിന്റെ അർത്ഥം എന്ന് മനസ്സിലാക്കുന്നവർ പ്രവർത്തിക്കുന്ന മേഖലകളാണ് പത്രപ്രവർത്തന രംഗവും, വിദ്യാഭ്യാസരംഗവും. ഇവ രണ്ടും ഒരു പോലെ പ്രോജ്വലമായി പ്രതിഫലിച്ച ജീവിത ദർശനത്തിന് ഉടമയായിരുന്നു ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള. ശ്രീ. കണ്ടത്തിൽ വറുഗീസ് മാപ്പിള ഒരു പെൺ പള്ളിക്കുടം സ്ഥാപിക്കുന്നതിന് തന്റെ കുടുംബസ്വത്തിന്റെ ഭാഗമായിരുന്ന 81/2 ഏക്കർ വരുന്ന ഒരു ചെറുകുന്ന് ദാനമായി നൽകി. അതിൽ അനിതരസാധാരണമായ രൂപകൽപനയിൽ ഒരു കെട്ടിടവും നിർമിച്ചു.

"https://schoolwiki.in/index.php?title=Read_More......&oldid=1055130" എന്ന താളിൽനിന്ന് ശേഖരിച്ചത്