Pschoolframe/header

Schoolwiki സംരംഭത്തിൽ നിന്ന്

തിരുനെല്ലി പഞ്ചായത്തിൻെറ തിലകക്കുറിയായ ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ അനേകം വർഷത്തെ പാരമ്പര്യമാവുമായി വിദ്യയുടെ ആദ്യാക്ഷരം പകർന്ന്‌ തലയുയർത്തി നിൽക്കുകയാണ് സി എ എൽ പി സ്കൂൾ തോൽപ്പെട്ടി .

1953 -ലാണ് സ്കൂൾ സ്ഥാപിതമായത് . ശ്രീ .വൈ.കെ .രാമൻകുട്ടി നായരുടെ മാനേജ്‍മെൻ്റിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ആദ്യത്തെ പ്രധാന അധ്യാപകൻ കൃഷ്ണൻ ശെട്ടി മാഷായിരുന്നു .1954 -ൽ 1 , 2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1955 -ൽ കോളൂർ നഞ്ചപ്പ സ്‌കൂൾ മാനേജറായി . 1956 ജൂൺ 1 മുതൽ 5 വരെ ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1974 -ൽ ഗവൺമെന്റ് യു പി സ്‌കൂൾ തോൽപെട്ടിയിൽ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ് നഷ്ടമായി .1983 ൽ ശ്രീ കൃഷ്ണൻ ശെട്ടി മാസ്റ്റർ പദവിയിൽ നിന്നും വിരമിച്ചു .തുടർന്ന് എം ജെ മെറ്റിൽഡ ടീച്ചർ എച്  .എം ആയി ചുമതലയേറ്റു .അതേവർഷം സ്കൂൾ മാനേജ്‌മന്റ് ചെട്ടി വെൽഫെയർ സൊസൈറ്റിക്ക് കൈമാറി .1987 സ്കൂൾ മാനേജ്‌മന്റ് സ്ഥാനം ശ്രീ കൃഷ്ണൻകുട്ടി മാസ്റ്റർക്ക്‌ കൈമാറി .2006 ൽ ശ്രീമതി മെറ്റിൽഡ ടീച്ചർ വിരമിക്കുകയും തുടർന്ന് എൻ എം ലൂസി ടീച്ചർ എച് എം ആവുകയും ചെയ്തു .നീണ്ട 23  വർഷത്തെ എച് എം  പാരമ്പര്യവും ആയാണ് മെറ്റിൽഡ ടീച്ചർ വിരമിച്ചത് .2006ൽ എച് എം ആയി നിയമിതയായ ലൂസി ടീച്ചർ 2004 മാർച്ച് 31 നു വിരമിച്ചു .തുടർന്ന് 2014 ഏപ്രിൽ 1 നു ശ്രീമതി എം യു മറിയക്കുട്ടി ടീച്ചർ സ്കൂളിന്റെ എച് എം ആയി നിയമിതയാവുകയും ചെയ്തു .2017 മെയ് 31 നു എം യു മറിയക്കുട്ടി ടീച്ചർ വിരമിക്കുകയും തുടർന്ന് 2017 ജൂൺ 1 മുതൽ ഇന്ന് വരെ ശ്രീമതി ജാൻസി സെബാസ്റ്റ്യൻ എച് എം ആയി തുടർന്ന് പോരുന്നു .

"https://schoolwiki.in/index.php?title=Pschoolframe/header&oldid=1336709" എന്ന താളിൽനിന്ന് ശേഖരിച്ചത്