Project

Schoolwiki സംരംഭത്തിൽ നിന്ന്
                   സ്കൂളിലെ ഹെറിറ്റേജ് ക്ലബ് ഏറെ പ്രാധാന്യത്തോടെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട സോഷ്യൽ സയൻസ് അധ്യാപകൻ ഫാ ജോയ് കട്ടിയാങ്കലിൻെറ നേതൃത്വത്തിൽ 5 കുട്ടിതൾ അടങ്ങുന്ന ഒരു യൂണിറ്റ് ക്ലബിനായി രൂപവൽക്കരിച്ചു. കേരളാ ഗവൺമെന്റിൻെറ ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ച ഹെറിറ്റേജ് ക്ലബ് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ചരിത്ര ക്വിസ്, ഹെറിറ്റേജ് പഠനയാത്ര, ചരിത്ര വസ്തുക്കളുടെ പ്രദർശനം, ക്യാമ്പ് മുതലായ ക്ലബിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു. 
           ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തിൽ വിവിധങ്ങളായ പ്രോജക്ടുകൾ ആവിഷക്കരിച്ചിരിക്കുന്നു. അവ
           1.  ഞാറ്റു പാട്ടുകൾ, നാട്ടറിവുകൾ, ഞാറ്റുവേലകൾ തുടങ്ങിയവയെകുറിച്ചുള്ള വിവരശേഖരണം
           2.  പൈതൃക പഠനം
           3.  ആദിവാസി കലകളെ അറിയാൻ
           4.  ചരിത്ര മ്യൂസിയം തയ്യാറാക്കൽ
"https://schoolwiki.in/index.php?title=Project&oldid=2319195" എന്ന താളിൽനിന്ന് ശേഖരിച്ചത്