LK 2024-27 State Camp/Aron B Joseph
ദൃശ്യരൂപം
അനുഭവക്കുറിപ്പ് 07
കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ നടന്ന ഈ രണ്ടു ദിവസത്തെ ക്യാമ്പ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. AI, മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ കാര്യങ്ങളെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഈ ക്യാമ്പ് കൊണ്ട് പറ്റി. പ്രോഗ്രാമിംഗ് ചെയ്യുന്ന മറ്റു കൂട്ടുകാരുടെ പ്രോജക്റ്റുകൾ കാണാനും അവരിൽ നിന്ന് പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. ഫാബ് ലാബ് സന്ദർശനവും വലിയ സ്ക്രീനിൽ ആനിമേഷൻ കണ്ടതും ഒക്കെ എനിക്ക് പുതിയ അറിവുകളായിരുന്നു. അടുത്ത വർഷം മുതൽ ഹയർ സെക്കന്ററി തലത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ഉണ്ടാകുമെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളെ നന്നായി നോക്കിയ എല്ലാ അധ്യാപകർക്കും നന്ദി. ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടിയതും നല്ല ക്ലാസുകൾ കേൾക്കാൻ പറ്റിയതും ഈ ക്യാമ്പിനെ മനോഹരമാക്കി. താങ്ക്യൂ!
- ---------AARON B JOSEPH, St. John`s H S S Mattom, Alappuzha
01/05/2026