Govt: L. P. S. Thelliyoor/ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്
കുട്ടികളിലെ ശാസ്ത്രീയവും സാമൂഹ്യപരവുമായ അവബോധം വളർത്താൻ വേണ്ടി ശ്രീമതി എമിലി ജോർജ് ടീച്ചന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം തന്നെ അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക എന്നതും ഈ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു. ചുറ്റുപാടുമുള്ള കാര്യങ്ങൾ കണ്ടും കേട്ടും പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പഠനമാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്. കൂടാതെ വിവിധ പരീക്ഷണങ്ങളിലൂടെയും പ്രോജക്റ്റ് കളിലൂടെയും സർവ്വേ കളിലൂടെയും സയൻസ് ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു.
നേച്ചർ ക്ലബ്
കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും പ്രകൃതിയോട് ഇഴുകി ജീവിക്കുവാനും വേണ്ടി സ്കൂള് നേച്ചർ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിന്റെ പ്രായോഗിക വശം ഉൾക്കൊണ്ടുകൊണ്ട് വിപുലമായ രീതിയിൽ തന്നെ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. ഔഷധസസ്യങ്ങളുടെ തോട്ടം, ശലഭോദ്യാനം എന്നിവയെല്ലാം തന്നെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യ കരമായ രീതിയിൽ നേച്ചർ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.
ഗണിത ക്ലബ്
ഗണിതം കുട്ടികളുടെ ഇഷ്ട വിഷയം ആക്കുക എന്ന ലക്ഷ്യത്തോടെ എമിലി ജോർജ് ടീച്ചറുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ ക്രിയകൾ ലളിതമായ രീതിയിൽ മനസ്സിലാക്കുന്നതിന് വിവിധ പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള ക്ലാസ് റൂം പ്രവർത്തനങ്ങൾ സഹായകമാകുന്നു. ഗണിത പസിലുകൾ, ജ്യാമിതീയ നിർമ്മിതികൾ, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു വരുന്ന പ്രവർത്തനങ്ങളാണ്. കുട്ടികൾക്ക് വിവിധ ജ്യാമിതീയ രൂപങ്ങൾ പരിചയപ്പെടുന്ന തിനായി ഗണിത മൂലയും തയ്യാറാക്കിയിട്ടുണ്ട്.
ലാംഗ്വേജ് ക്ലബ്
കുട്ടികളുടെ ഭാഷ അഭിരുചി വർദ്ധിപ്പിക്കുന്നതിന് നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വിദ്യാർഥികൾക്ക് ഭാഷാനൈപുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ക്ലാസ്റൂം വായനാമൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു. ഭാഷാ പരിജ്ഞാനത്തിലെ സർഗാത്മ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാർത്ഥികളുടെ രചനകൾ ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ യൂട്യൂബ് അക്കൗണ്ടിലും ഫേസ്ബുക്ക് അക്കൗണ്ടിലും പ്രസിദ്ധപ്പെടുത്തി വരുന്നു.
ഐ ടി ക്ലബ്
ആധുനിക ലോകത്തിൽ വിവരസാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിന് ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ സഹായകമാകുന്നു. പഠന പ്രക്രിയക്കും, വ്യക്തിജീവിതത്തിലും, സാമൂഹികജീവിതത്തിലും, ഉപയോഗപ്രദം ആകുന്നതിന്, ആവശ്യമായ അറിവുകൾ ഐ ടി ക്ലബ്ബിന്റെ സഹായത്തോടെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സമഗ്ര പോർട്ടൽ വിവക്ഷിക്കുന്ന സാങ്കേതികവിദ്യാധിഷ്ടിത വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് സാധ്യമാക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ഷബീന അഷ്റഫ് ടീച്ചറാണ്.
ഹെൽത്ത് ക്ലബ്
ആരോഗ്യമാണ് സമ്പത്ത് എന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി ശ്രീമതി. ഷബീന അഷ്റഫ് ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ ഹെൽത്ത് ക്ലബ് പ്രവർത്തിച്ചുവരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്ലബ് പ്രവർത്തിക്കുന്നു കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് അതിജീവനം പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. കൂടാതെ ഓരോ ദിവസവും ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അധ്യാപകർ ചോദിച്ചറിയുകയും പ്രശ്നപരിഹരിക്കുകയും ചെയ്യുന്നു. കുട്ടികളിലെ ആരോഗ്യപരിപാലനത്തിന് ഹെൽത്ത് ആൻഡ് എക്സർസൈസ്, ബുദ്ധിവികാസത്തിനു തകുന്ന തരത്തിലുള്ള കളികൾ എന്നിവ നടത്തിവരുന്നു. കൂടാതെ, പരിസര ശുചീകരണം, ലഹരി വിരുദ്ധ റാലി, ആരോഗ്യ ദിനാചരണങ്ങൾ എന്നിവയും ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനായി പോഷൻ അഭിയാന്റെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു.
വിദ്യാരംഗം
ലഹരി വിരുദ്ധ സമിതി