ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. U P School Chengannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ പി.ഒ.
,
689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ04792454920
ഇമെയിൽ36361chengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ105
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.പി.കെ.സുജാത
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദിവ്യ ദീപു ജേക്കബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ദക്ഷിണകൈലാസമെന്ന് പുകൾപെറ്റ ശ്രീ മഹാദേവ ക്ഷേത്രത്തിനും, പുണ്യവാഹിനിയായ പമ്പാനദിക്കും സമീപത്തായാണ് ചരിത്രമുറങ്ങുന്ന യുപി.ജി.എസ് ചെങ്ങന്നൂർ നിലകൊളളുന്നത്.

ചരിത്രം

150 വർഷങ്ങൾക്ക് മുമ്പ് മംഗലാപുരത്തു നിന്ന് ഇവിടെ വന്ന് താമസമാക്കിയ ഒരു ബ്രാഹ്മണ കുടുംബത്തിന്റേതായിരുന്നു സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം.അക്കാലത്ത് നാട്ടിൽ വ്യാപകമായി വസൂരി പടർന്ന് പിടിക്കുകയും ഈ കുടുംബം രോഗത്തിനടിപ്പെടുകയും കുടുംബാംഗങ്ങൾ എല്ലാവരും മരിണപ്പെടുകയും ചെയ്തു.അന്നത്തെ നാടുവാഴി ആയിരുന്ന വഞ്ചിപ്പുഴ തമ്പുരാൻ ഈ സ്ഥലവും കെട്ടിടവും ഏറ്റെടുത്തു.
അക്കാലത്ത് ആൺകുട്ടികൾക്ക് മാത്രമായി ഒരു പ്രൈമറി സ്കൂൾ സമീപത്തുളള കുന്നത്തുമലയിൽ പ്രവർത്തിച്ചിരുന്നു.പെൺകുട്ടികൾക്ക് പഠന സൗകര്യമില്ലായിരുന്നു, തമ്പുരാൻ ഏറ്റെടുത്ത സ്ഥലത്ത് പെൺകുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ചു.അങ്ങനെ 1867 ൽ പ്രൈമറി ക്ലാസ്സോടെ സ്കൂൾ ആരംഭിച്ചു.അന്ന് സ്കൂളിന്റെ പേര് വെർണ്ണാക്കുലർ സ്കൂൾ(പെൺപളളിക്കൂടം)എന്നായിരുന്നു.
കാലക്രമേണ കുന്നത്തുമലയിലെ ആൺപളളിക്കൂടം ഈ സ്കൂളിനോട് കൂട്ടിച്ചേർത്തു.1948 ൽ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1995 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.ഇന്ന ചെങ്ങന്നൂർ നഗരസഭയുടെ അധീനതയിലുളള മികച്ച സർക്കാർ സ്കൂളായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ലാബ്
  • പാചകപ്പ‌ുര
  • വായനശാല
  • കിണർ
  • മികച്ച ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 ശാന്തകുമാരി ........................
2 വാസുദേവപണിക്കർ ......................
3 ചെങ്ങന്നൂർ കൃഷ്ണൻകുട്ടി ............................
4 വിജയകുമാർ ............................
5 സി.ഉഷാകുമാരി ............................
6 ആറൻമുള സുരേന്ദ്രനാഥപണിക്കർ(സംഗീതം) ............................
7 സി.കെ.രാജപ്പൻ(ചിത്രകല) ............................
8 എൻ.മായാകുമാരി ............................

നേട്ടങ്ങൾ

  • കലാപ്രതിഭകൾ-ശ്രീ.ഗാനകൃഷ്ണൻ(സംഗീതം), ശ്രീ.വിനീത് നാരായൺ(ചിത്രരചന),പീയൂഷ് നാരായൺ(മൃദംഗം),അഭിഷേക് കൃഷണൻ(വയലിൻ)
  • കലാതിലകങ്ങൾ-കുമാരി.ഗാനസരസ്വതി(സംഗീതം),കുമാരി.ശാരികാരാധാകൃഷ്ണൻ(നൃത്തം),ശ്രീലക്ഷ്മി എം.ആർ(പ്രസംഗം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് സ്ഥാനം/മേഖല
1 ശ്രീമാൻ കല്ലൂർ നാരായണപിളള ശ്രീമൂലം പ്രജാസഭാംഗം,പ്രമുഖ അഭിഭാഷകൻ,സാമൂഹിക പ്രവർത്തകൻ, തൃച്ചെങ്ങന്നൂർ മാഹാത്മ്യം ഗ്രന്ഥകർത്താവ്
2 ശ്രീമതി കെ.ആർ.സരസ്വതിയമ്മ എം.എൽ.എ,രാഷ്ട്രീയ-സാമൂഹിക പ്രവർത്തക,
3 ശ്രീമാൻ ചെങ്ങന്നൂർ കൃഷ്ണൻകുട്ടി ദേശീയ അധ്യാപക അവാർഡ് ജേതാവ്, കവി, സാമുഹികപ്രവർത്തകൻ
4 ശ്രീമാൻ.എം.എസ്.ബാലമുരളീകൃഷ്ണ സംഗീതജ്ഞൻ,അധ്യാപകൻ,എ.ഐ.ആർ ഫെയിം(വോക്കൽ)
5 എം.എസ് ഗീതാകൃഷ്ണ സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആർ ഫെയിം(വോക്കൽ)
6 ജയന്തി സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആർ ഫെയിം(വോക്കൽ)
7 ശ്രാമാൻ ബാലൻ ചെങ്ങന്നൂർ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ
8 ശ്രീമാൻ ചെങ്ങന്നൂർ ശിവൻകുട്ടി പ്രമുഖ ഓട്ടൻ തുളളൽ കലാകാരൻ
9 ശ്രീമതി വത്സലകുമാരി പൊതു വിദ്യാസ അഡീ.സെക്രട്ടറി
10 ശ്രീ.ഗാനകൃഷ്ണൻ കലാപ്രതിഭ(സംഗീതം)
11 ശ്രീ.വിനീത് നാരായൺ കലാപ്രതിഭ(ചിത്രരചന)
12 അഭിഷേക് കൃഷണൻ കലാപ്രതിഭ(വയലിൻ)
13 കുമാരി.ഗാനസരസ്വതി കലാതിലകം(സംഗീതം)
14 കുമാരി.ശാരികാരാധാകൃഷ്ണൻ കലാതിലകം(നൃത്തം)
15 ശ്രീലക്ഷ്മി എം.ആർ കലാതിലകം(പ്രസംഗം)

വഴികാട്ടി

  • ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനട ---200മീ.അകലത്തിൽ സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_ചെങ്ങന്നൂർ&oldid=2533792" എന്ന താളിൽനിന്ന് ശേഖരിച്ചത്