GUPS RB KUDAM/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ.കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.

ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. രുചികരമായ ഭക്ഷണമാണ് ഇവിടെ നൽകുന്നത് . എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.

പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്.

"https://schoolwiki.in/index.php?title=GUPS_RB_KUDAM/ഭൗതികസൗകര്യങ്ങൾ&oldid=1496685" എന്ന താളിൽനിന്ന് ശേഖരിച്ചത്