GOVT L P G S mannady

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                                        ഓർമ്മയിൽ ഒരു വിഷുക്കാലം


ഈ വർഷത്തെ വിഷു ആഘോഷം പുതിയ അനുഭവമായിരുന്നു.കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം ആയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതയുടെ സന്ദേശമാണ് പകർന്നുതരുന്നത്. തുല്യതയ്ക്കുുവേണ്ടിയുള്ള പോരാട്ടത്തിനു സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അബേദ്കറുടെ നൂ‍‍റ്റി മുപ്പതാം ജൻമദിനവും , വിഷുവും ഒരു ദിവസം തന്നെ ആയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിർവ്വഹിക്കാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ചയൊരുക്കിയാണ് ഈ വിഷുക്കാലം കടന്നുപോയത്. വേദനിപ്പിക്കുന്ന കാഴ്ചക‍ൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു.ഈ വിഷുക്കാലം പ്രതീക്ഷയുടെ വിഷുക്കണിയാണ് ഒരുക്കിയത്. ശുഭപ്രതീക്ഷയോടെ ഒരു നല്ല പുലർക്കാലം പിറക്കാൻ ആശംസിക്കുന്നു.



                                                                                                                                                                                                                  എന്ന്
                                                                                                                                                                                                           അനന്ദു. M
                                                                                                                                                                                                        CLASS: 4
"https://schoolwiki.in/index.php?title=GOVT_L_P_G_S_mannady&oldid=927819" എന്ന താളിൽനിന്ന് ശേഖരിച്ചത്