G. V. H. S. S. Kalpakanchery/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു - മലയാളം ടെലിവിഷൻ എന്ന ചാനലിൽ അതിനെപ്പറ്റി വന്ന വാർത്തയുടെ സ്ക്രീൻഷോട്ട്

ഈവർഷത്തെ പ്രവർത്തനങ്ങൾ

SSLC വിജയികൾക്കുള്ള സമ്മാനദാനം
ഈ വർഷത്തെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം ഇവിടെ തുടങ്ങുന്നു
                               പ്രവേശനോത്സവത്തിലൂടെയാണ് 2018 - 19 ലെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു.
            വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങ് പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ നെല്ലിക്കുന്ന് നിർവഹിച്ചു. തുടർന്ന് ക്ലബ്ബ് ‍പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ക്വിസ്, കൊളാഷ് മത്സരം, വീഡിയോ പ്രദർശനം, തുടങ്ങിയവ നടന്നു.  മേരിക്യൂറിയുടെ ചരമ ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് പരീക്ഷണമൂല എന്ന ഒരു പരിപാടി ആരംഭിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ വിവിധ പരിപാടികൾ നടന്നു. നവപ്രഭ, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പരിപാടികളും നടന്നു.  ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ തുടർപ്രവർത്തനങ്ങളായി രൂപകല്പന ചെയ്തിട്ടുമുണ്ട്.

അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ

അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം
            ഈ വർഷത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ തന്നെയാണ് അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള കാലഘട്ടത്തിനിടയിൽ പൂർത്തിയാക്കാൻ കഴിയുന്ന പരിപാടികളാണ് അക്കാഡമിക് മാസ്റ്റർ പ്ലാനിൽ രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. ഈ വർഷം സ്കൂൾ തുറക്കുവാൻ വൈകിയതുമൂലം പല പ്രവർത്തനങ്ങളും സമയബന്ധിതമായി ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. കുറച്ചു വൈകിയിട്ടാണെങ്കിലും ഓരോ പരിപാടികളും തുടങ്ങിക്കഴി‍ഞ്ഞു. 
            വിവിധ വിഷയങ്ങൾക്കായി ഇനംതിരിച്ച് എഴുതിയ പ്രവർത്തനങ്ങൾ പ്രിൻറ് എടുത്ത് ഓരോ ക്ലബ്ബ് കൺവീനർമാർക്കും നൽകിയിട്ടുണ്ട്. മാസ്റ്റർപ്ലാനിൽ എഴുതിയിരുന്ന ചില പ്രവർത്തനങ്ങളോടൊപ്പം പുതിയ ചില ഇനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ട ട്ടുണ്ട്
             സ്‌കൂളിൽ  നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരുന്നുമുണ്ട്. ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നവപ്രഭ ശ്രദ്ധ ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

ഹൈടെക്ക് സ്‌കൂൾ

സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ

            മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ. ഇപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുമായി എല്ലാ ക്ലാസ്‌റൂമുകളും ഹൈടെക് ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പഠനസമ്പ്രദായങ്ങൾ ഇവിടെ പിന്തുടരപ്പെടേണ്ട തുണ്ട്. 

പരിശീലനക്ലാസുകൾ

             അധ്യാപകർ നവ സാങ്കേതിക വിദ്യകൾ വേണ്ടതരത്തിൽ ക്ലാസ് മുറികളിലെ പഠന വിഷയങ്ങളുടെ വിനിമയത്തിന് ഉപയോഗിക്കേണ്ടതുണ്ട്. ക്രിയാത്മകമായ രീതിയിൽ അവ ഉപയോഗിക്കുന്നതിനുള്ള അവബോധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്തരം സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് അതിനുവേണ്ടിയുള്ള പരിശീലനക്ലാസുകൾ സ്കൂൾ തലത്തിൽത്തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഇപ്പോൾ   മിക്കവാറും എല്ലാ അധ്യാപകരും ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് തന്നെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം  പാഠ്യേതര വിഷയങ്ങളുടെ പരിശീലനത്തിനും നവ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെ കൽപ്പകഞ്ചേരി  സ്കൂളിനെ സംബന്ധിച്ചെടുത്തോളം എല്ലാത്തരത്തിലും ഹൈടെക് ആകുവാനുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

പത്താംക്ലാസിനുള്ള പ്രവർത്തനങ്ങൾ

വിജയഭേരി

                  ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിലെ വിജയഭേരി ക്ലാസ് നടന്നുവരുന്നു. വിജയഭേരി ക്ലാസിന് അധ്യാപകർക്കുള്ള ടൈംടേബിൾ മുൻകൂട്ടി തയ്യാറാക്കി വിവരം അവരെ അറിയിക്കുന്നു. നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ  മുൻ നിശ്ചയിക്കപ്പെട്ട ക്ലാസ് എടുക്കാൻ കഴിയാത്ത അധ്യാപകർ വിവരം മുൻകൂട്ടി അറിയിച്ചു പകരം ക്ലാസ്സുകൾ എടുക്കാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. നല്ലരീതിയിൽ തന്നെ കുട്ടികളുടെ പങ്കാളിത്തം കണ്ടുവരുന്നു
                   കഴിഞ്ഞ വർഷങ്ങളിലും വിജയഭേരി ഭംഗിയായിത്തന്നെ നടന്നിരുന്നു. അതോടൊപ്പം തന്നെ വിജയഭേരി ക്യാമ്പുകളും നടന്നിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ പഠിക്കാൻ സാധ്യതയില്ലാത്ത കുട്ടികളെ സ്കൂളിൽ ഇരുത്തി കൊണ്ടു തന്നെ രാത്രിയിൽ അടക്കം പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ സാധ്യത ഒരുക്കുന്ന തരത്തിലായിരുന്നു ക്യാമ്പുകൾ പ്ലാൻ ചെയ്തിരുന്നത്. കുട്ടികൾക്കുള്ള ലഘുഭക്ഷണങ്ങൾ അടക്കം വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നിയ കുട്ടികളുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കുട്ടിയുടെ മേൽ പ്രത്യേക ശ്രദ്ധ കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.  
                   തോൽക്കുവാൻ സാധ്യതയുണ്ടെന്നു തോന്നിയ കുട്ടികളെ പ്രത്യേകം കോച്ചിംഗ് കൊടുത്ത് മറ്റുള്ളവരുടെ ഒപ്പം എത്തിക്കുവാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. ഓരോ ക്ലാസിനും രജിസ്റ്റർ തയ്യാറാക്കി എല്ലാ ദിവസങ്ങളിലും ഹാജർനില പരിശോധിച്ച്  ഉറപ്പുവരുത്തി കൊണ്ടാണ് കഴിഞ്ഞ വർഷവും, ഈ വർഷവും വിജയഭേരി ക്ലാസുകൾ നടന്നത്. രാവിലെ സ്കൂൾ തുടങ്ങുന്നതിനുമുൻപ് ഒൻപതരയ്ക്കും, വൈകിട്ട് സ്കൂൾ വിട്ടതിനുശേഷം നാലരവരെയുമാണ് ഇപ്പോൾ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്.

മോട്ടിവേഷൻ ക്ലാസ്

2017-2018 അധ്യയനവർഷത്തിലെ SSLC വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ( സ്വാഗതം - ഹെഡ്‌മാസ്റ്റർ)
                 കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ നല്ല വിജയം നേടുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 99 ശതമാനം കുട്ടികൾ സ്കൂളിൽ നിന്നും ആദ്യഘട്ടത്തിൽ തന്നെ വിജയിക്കുകയുണ്ടായി വിജയിക്കുകയുണ്ടായി. പിന്നീട് സേ പരീക്ഷ കൂടി കഴിഞ്ഞപ്പോൾ 100 ശതമാനം വിജയം സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞു. അതിനു വേണ്ട പിൻബലം കൊടുക്കേണ്ട ചില കാര്യങ്ങൾ കഴിഞ്ഞവർഷം സ്കൂൾ ചെയ്തുകൊടുത്തിരുന്നു. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞവർഷം പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടന്ന മോട്ടിവേഷൻ ക്ലാസ്. 
                 മേലങ്ങാടിയിലെ ക്രിസ്റ്റൽ പ്ലാസ എന്ന ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്ലാസ്. സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരും പി.ടി.എ, എസ്.എം.സി  മെമ്പർമാരും അതിൽ പങ്കാളികളായി. ജില്ലാ പഞ്ചായത്തിലെ  സലീം കുരുവമ്പലമാണ് മോട്ടിവേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തത്. 
                കുട്ടികളെ പ്രചോദിപ്പിക്കും വിധം നിരവധി ഉദാഹരണങ്ങളിലൂടെ മുന്നോട്ടുപോയ ക്ലാസ് കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറെ കുട്ടികളെങ്കിലും അന്നുമുതൽ ചിട്ടയോടുകൂടി പഠിക്കാൻ തുടങ്ങിയിട്ടുണ്ടാകും. സ്കൂളിന്റെ ഉയർന്ന വിജയ ശതമാനത്തിന് ഇതും ഒരു കാരണമായിട്ടുണ്ട്. ഇങ്ങനെയൊരു ക്ലാസ് സംഘടിപ്പിക്കുന്നതിൽ പി.ടി.എ- യും,  എസ്.എം.സി-യും  കൈക്കൊണ്ട നിലപാട് വളരെ പ്രോത്സാഹന ജനകമായിരുന്നു.

.

മറ്റ് ക്ലാസുകൾക്കുള്ള പ്രവർത്തനങ്ങൾ

നവപ്രഭ

                     ഒമ്പതാം ക്ലാസിനുള്ള നവപ്രഭ എന്ന പരിപാടിയും ഭംഗിയായിട്ട് നടക്കുകയുണ്ടായി. കഴിഞ്ഞവർഷം വിജയഭേരി യുടെ മാതൃകയിൽ തന്നെ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിക്കൊണ്ടാണ് നവപ്രഭ  യുടെ ക്ലാസ്സുകൾ നടത്തപ്പെട്ടിരുന്നത്.  ടെസ്റ്റുകൾ നടത്തി അതിൽ നിന്നും ഇതിലേക്കുള്ള കുട്ടികളെ നിശ്ചിത വിഷയങ്ങളുടെ മാർക്കുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചർമാർ പ്രത്യേകം ടെസ്റ്റുകൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വീണ്ടും ടെസ്റ്റുകൾ നടത്തുന്നു. അതിൽനിന്നും പിന്നെയും തിരഞ്ഞെടുപ്പ് നടത്തിയാണ് ഇവ ഓരോന്നും നടന്നുപോകുന്നത്.  ഈ വർഷം 44 കുട്ടികളാണ് ഇതിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എല്ലാ ദിവസവും രജിസ്റ്ററിൽ ഇവരുടെ ഹാജർ നിലവാരം രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്.

ശ്രദ്ധ

              ശ്രദ്ധ പരിപാടിയിലേയ്ക്ക് 48 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവപ്രഭയിലേതുപോലെ പ്രത്യേക ടെസ്റ്റുകൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വീണ്ടും ടെസ്റ്റുകൾ നടത്തി അതിൽനിന്നും പിന്നെയും തിരഞ്ഞെടുപ്പ് നടത്തിയാണ് ഇവ ഓരോന്നും നടന്നുപോകുന്നത്.  എല്ലാ ദിവസവും രജിസ്റ്ററിൽ ഇവരുടെ ഹാജർ നിലവാരം രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്

സ്കോളർഷിപ്പ് പരിശീലനങ്ങൾ

               വിവിധതരത്തിലുള്ള സ്കോളർഷിപ്പുകൾക്ക് പരിശീലനങ്ങൾ കൊടുക്കാറുണ്ട്. കുട്ടികൾ പലരും ഇങ്ങനെയുള്ള സ്കോളർഷിപ്പുകൾക്ക് അർഹരാകുാറും ഉണ്ട്. ഉദാഹരണമായി ഈ വർഷം NMMS സ്കോളർഷിപ്പിന് സ്കൂളിൽനിന്നും നാലുപേരാണ് അർഹരായത്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

              വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങ് പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ നെല്ലിക്കുന്ന് നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ധാരാളം പ്രവർത്തനങ്ങൾ ഇതിനകം തന്നെ ചെയ്തു കഴിഞ്ഞു. ചില പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബ്ബുകൾ ഒന്നിച്ചുചേർത്ത് പ്രവർത്തനത്തെ കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. ഉദാഹരണമായിട്ട് വിദ്യാരംഗം ക്ലബ്. ഇംഗ്ലീഷ് ക്ലബ്, ലൈബ്രറി ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവ.  അതായത് വിദ്യാരംഗം ക്ലബ് തയ്യാറാക്കുന്ന മാഗസിനെ ഐ.ടി. ക്ലബ്ബ് ഡിജിറ്റലൈസ് ചെയ്തുകൊണ്ട് ആ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെട്ടതും പ്രയോജനപ്രദമായ തുമായ രീതിയിലേക്ക് കൊണ്ടുവരുന്നു. ഇങ്ങനെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഇതിനുമുമ്പുള്ള വർഷങ്ങളുടെ പ്രവർത്തനങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിൽ വിജയിപ്പിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

സ്‍കൂൾ അഡ്‌മിഷൻ

                 സ്കൂൾ അഡ്മിഷൻ ഈ വർഷം മുൻവർഷങ്ങളേക്കാൾ കൂടിയിട്ടുണ്ട്. 80 കുട്ടികളാണ് ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും കൂടുതലായി സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതീക്ഷയും മറ്റു നിരവധി ഘടകങ്ങളും ഇതിന് കാരണമായിട്ടുണ്ടായിരിക്കും.

കൗൺസലിംങ്ങ്

              പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ കൗൺസലിംഗ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ അതിനായി ഒരു അധ്യാപികയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞാൽ ക്ലാസ്‌ടീച്ചർമാർ കൗൺസലിംഗ് ടീച്ചറെ വിവരം അറിയിക്കുകയും പ്രശ്നങ്ങളെ ക്ലാസ്‌ടീച്ചറും കൗൺസലിംഗ് ടീച്ചറും മറ്റ് അധികാരപെട്ടവരും കൂടിച്ചേർന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തുവരുന്നു.

.

"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/Activities&oldid=545126" എന്ന താളിൽനിന്ന് ശേഖരിച്ചത്