Charitram

Schoolwiki സംരംഭത്തിൽ നിന്ന്

മധ്യകേരളത്തിലെ ആദ്യകാല സി.എം.എസ്.മിഷനറിയായ റവ. ബെഞ്ചമിൻ ബെയ് ലി 1820 ൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തിയ ദേശങ്ങളിൽ ഒന്നാണ് മണർകാട് ' 1868ൽ മിഷനറി ശ്രേഷ്ഠനായ ഹെൻട്രി ബേക്കർ ജൂണിയറിലൂടെ വിവേചനമില്ലാത്ത വിദ്യാഭ്യാസം പകർന്നു നൽകുന്ന പള്ളിക്കൂടമായി ഈ വിദ്യാലയത്തിൻ്റെ പ്രവർത്തനം പുരോഗമിച്ചു. പിന്നീട് അരനൂറ്റാണ്ടിനു ശേഷം 1904ൽ ഔദ്യോഗികമായി സി.എം.എസ്.എൽ പി സ്കൂൾ മണർകാട് പ്രദേശത്ത് ആരംഭിച്ചു മലമേൽ ശോഭിച്ച വിളക്ക് പോലെ ഇന്നും പള്ളിക്കുന്നിൻ്റെ നെറുകയിൽ ദേശത്തിന് വിദ്യയുടെ വെളിച്ചം പകർന്നു നൽകുന്നു തലമുറകൾക്ക് കരുതലും സാധാരണക്കാരൻ്റെ പ്രതീക്ഷയുമായിരിക്കുന്ന ഈ പൊതു വിദ്യാലയത്തിൻ്റെ ഉയർച്ചയും ഉന്നമനവും പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് മുന്നേറാം

"https://schoolwiki.in/index.php?title=Charitram&oldid=1324151" എന്ന താളിൽനിന്ന് ശേഖരിച്ചത്