സി. കേശവൻ

Schoolwiki സംരംഭത്തിൽ നിന്ന്
(C. Kesavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ കോൺഗ്രസ്സ് നേതാവും തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്നു സി. കേശവൻ. കേരളത്തിലെ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളിലും നവോത്ഥാനമുന്നേറ്റങ്ങളിലും ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവർത്തനപ്രക്ഷോഭം നടന്നത്. 1891 മെയ് 23-നു ജനിച്ച അദ്ദേഹം 1969 ജൂലൈ 7-ന് അന്തരിച്ചു.

അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.

ജീവിത രേഖ

  • 1891 ജനനം
  • 1913 പത്താംക്ലാസ് ജയിച്ചു
  • 1916 ഇന്റർമീഡിയറ്റ്
  • 1917 പാലക്കാട് ബാസൽ സ്കൂളിൽ ബോട്ടണി അധ്യാപകൻ
  • 1920 വിവാഹം
  • 1935 ക്രൈസ്തവ മഹാസമ്മേളനം കോഴഞ്ചേരിയില്; ജയിലിലടയ്ക്കപ്പെട്ടു.
  • 1937 ജയിൽ മോചിതനായി
  • 1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം
  • 1948 മന്ത്രിസഭാംഗം
  • 1951 തിരു-കൊച്ചി മുഖ്യമന്ത്രിയായി
  • 1969 മരണം

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .

1938-ൽ കേശവൻ, ടി.എം. വർഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ|തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.

അദ്ദേഹത്തിന്റെ കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.

അവലംബം

"https://schoolwiki.in/index.php?title=സി._കേശവൻ&oldid=1908227" എന്ന താളിൽനിന്ന് ശേഖരിച്ചത്