A.A.H.M.L..P.S PUTHIYATHPURAYA
അക്കാദമിക തലത്തിൽ വളരെയധികം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ ഓരോ വർഷവും പല പദ്ധതികളും നടപ്പാക്കാറുണ്ട്.അതിൽ പ്രധാനാപ്പെട്ടതാണ് ക്ലബ് പ്രവർത്തനങ്ങൾ . സ്കൂ തുറക്കുന്നതിന്ന് മുൻപ് തന്നെ അധ്യാപകരും പി ടി എ അംഗങ്ങളും കൂടിക്കിച്ചേർന്ന പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ഓരോ ക്ലബ്ബിന്റെയും ചാർജ് ഓരോ അദ്ധ്യാപകനെ ഏൽപ്പിക്കുന്നു .സ്കൂൾ തുറന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ ഓരോ ക്ലാസ്സിലെയും എല്ലാ കുട്ടികൾക്കും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗത്വം ലഭിക്കത്തക്കവിധത്തിൽ ക്ലബ് രൂപീകരണം നടത്തപ്പെടുന്നു .ഹരിത ക്ലബ്,വായന ക്ലബ്,,ഇംഗ്ലീഷ് ക്ലബ്,അറബി ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ് തുടങ്ങിയവയാണ് പ്രധാന ക്ലബ്ബ്കൾ .