1943 ൽ രണ്ടു ദിനപത്രങ്ങളുമായി ഒരു കൊച്ചുമുറിയിൽ പ്രവർത്തനം ആരംഭിച്ചതാണ് ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാല ഇതോടനുബന്ധിച്ച് ഒരു ഗ്രന്ഥശാലയും കൂടി തുറന്നു പ്രവർത്തിക്കുവാൻ തീരുമാനിക്കു കയും സ്വാതന്ത്ര്യ സമരകാല ഘട്ടത്തിലെ നേതാക്കൻമാരിൽ നിന്നു പ്രചോദനം ഉൾകൊണ്ട് വായിക്കുകയും അറിവ് വർദ്ധിപ്പിക്കുകയും അറിവ് പകരുകയും ചെയ്യുവാൻ തൽപ്പരരും അക്ഷര സ്നേഹികളുമായിരുന്ന അന്നത്തെ നാട്ടുകാരുടെ സഹകരണം കൊണ്ടും ഗ്രന്ഥശാല എന്ന സ്വപ്നം സഫലമാവുകയും ചെയ്തു