ഉള്ളടക്കത്തിലേക്ക് പോവുക

9 ജി വി എച്ച് എസ് എസ് തട്ടക്കുഴ/ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രമുഖ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കുന്ന ദിവസമാണ് ബഷീർ ദിനാചരണം. അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലൈ 5-നാണ് ഈ ദിനം ആചരിക്കുന്നത്. മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ ബഹുമാനിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികളെ ഓർമ്മിക്കുന്നതിനും ഈ ദിനം ഉപയോഗിക്കുന്നു.

ഈ ദിനം തട്ടക്കുഴ സ്ക്കൂളിലും വളരെ ഭംഗിയായി ആഘോഷിച്ചു.പ്രീ പ്രൈമറി മുതൽ  ഹൈസ്ക്കൂൾ വരെയുള്ള കുട്ടികൾ ബഷീറിൻ്റെ വിവിധ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച നടത്തി. പാത്തുമ്മയുടെ ആട് എന്ന കഥയെ അടിസ്ഥാനമാക്കി ദൃശ്വാവിഷ്കാരവും നടത്തി .പുസ്തക പ്രദർശനവും ഉണ്ടായിരുന്നു.