9. ജാഗ്രതാ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാരം കാണുന്നതിനുമായി സ്കൂൾ ജാഗ്രതാ സമിതി സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും ക്ലാസ്സ് അധ്യാപകനും ഉൾപ്പെട്ട സമിതി ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ അപഗ്രഥിക്കുകയും ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഓരോ വിദ്യാർത്ഥിയേയും സംബന്ധിച്ച വിവരങ്ങൾ അധ്യാപകൻ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗമോ മറ്റെന്തെങ്കിലും രീതിയിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടോ എന്നു കണ്ടെത്തുവാനും ഇത് സഹായകമാണ്.

"https://schoolwiki.in/index.php?title=9._ജാഗ്രതാ_സമിതി&oldid=1569260" എന്ന താളിൽനിന്ന് ശേഖരിച്ചത്