Schoolwiki സംരംഭത്തിൽ നിന്ന്
കെഎംഎംഎ യു പി സ്കൂൾ യുട്യൂബ് ചാനൽ
കെഎംഎംഎ യു പി സ്കൂൾ യുട്യൂബ് ചാനൽ - കെ എം എം ന്യൂസ് ആരംഭിച്ചു .ചെറുകോട് 19 / 01/ 2022 ന് ബുധനാഴ്ച രാവിലെ 10 .30 ന് നടന്ന ചടങ്ങിൽ മലപ്പുറം മനോരമന്യൂസ് സീനിയർ കറെസ്പോണ്ടന്റ് ശ്രീ എസ് മഹേഷ്‌കുമാർ ചാനൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു .സ്കൂൾ ലീഡർ നദ്‌വ .എം അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഡെപ്യൂട്ടി ലീഡർ ഇശൽ .കെ സ്വാഗതവും ഷഹ്‌മ സി.വി നന്ദിയും പറഞ്ഞു .സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.എം.മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.തുടർന്ന് അന്വേഷാത്മക റിപ്പോർട്ടിങ്ങിന് ദേശീയ അവാർഡ് നേടിയ മനോരമന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് മഹേഷ് കുമാറിനെ സ്കൂൾ മാനേജ്‍മെന്റ് പ്രതിനിധി നാസർ കുന്നുമ്മൽ മൊമെന്റോ നൽകി ആദരിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് പി സലിം എം ടി എ പ്രസിഡന്റ് ഹർഷ പി വി ,പി.ടി.എ വൈസ് പ്രസിഡന്റ് ഹാരിസ്.യു ,അധ്യാപകരായ സുരേഷ് തിരുവാലി,വി.പി.പ്രകാശ്,സിന്ധു.കെ.വി ,പി.ടി.സന്തോഷ്‌കുമാർ ,രാജശ്രീ.എ. എന്നിവർ സംസാരിച്ചു.