47480/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

കോടഞ്ചേരി  ഗ്രാമപഞ്ചായത്തിലെ മലയോര  ഗ്രാമമാണ് തെയ്യപ്പാറ.  പട്ടിക  വർഗ്ഗ  വിഭാഗത്തിൽ പെട്ട  രണ്ട് കോളനികൾ സ്ഥിതി  ചെയ്യുന്ന ഈ  പ്രേദേശത്ത്, ഒരു U P  സ്കൂൾ  എന്ന ആശയം  പൂർത്തീകരിക്കാനായി പ്രേദേശവാസിയായ ശ്രീ. ജോർജ് വാഴേപ്പറമ്പിൽ അപേക്ഷ സമർപ്പിച്ചു. പ്രസ്തുത അപേക്ഷ  സർക്കാർ സ്വീകരിക്കുകയും 10/ 05/ 1983 നു സ്കൂൾ  അനുവദിക്കുകയും  ചെയ്തു.1983 ഒക്ടോബർ 28ന് സ്കൂൾ  പ്രവർത്തനം ആരംഭിച്ചു.

തെവർമലയുടെ  താഴ്വാരത്തിൽ, കോടഞ്ചേരി  ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ, താമരശ്ശേരി താലൂക്കിൽ, കൂടത്തായി വില്ലേജ്, സർവ്വേ നമ്പർ  1 ൽ, 1 ഏക്കർ 50 സെന്റ് സ്ഥലത്താണ്  ഈ  വിദ്യാലയം  സ്ഥിതിചെയുന്നത്.

മാനേജ്മെന്ററിന്റയും നാട്ടുകാരുടെയും പരിശ്രമത്തെന്റ  ഭലമായി 1984, സെപ്റ്റംബർ 14 ന് സ്കൂളിന്റ  പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.1985-1986 അധ്യയന വർഷത്തിൽ ഏഴാംതരം ആരംഭിച്ചു. 1992 ൽ വിദ്യാലയത്തിൻ്റെ മാനേജ്മെന്റ് ശ്രീ വാഴേപ്പറമ്പിൽ ജോർജ്ജിൽ  നിന്ന്  താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.

2021- 2022 അധ്യയന വർഷം നവംബർ 1 ന് സ്കൂൾ പുതുതായി  നിർമ്മിച്ച കെട്ടിടത്തിലേക്കു പ്രവർത്തനം  ആരംഭിച്ചു.

"https://schoolwiki.in/index.php?title=47480/ചരിത്രം&oldid=1634931" എന്ന താളിൽനിന്ന് ശേഖരിച്ചത്