43065ഉച്ചഭക്ഷണ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

20-21 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കാൻ 1477 കുട്ടികൾ പേര് തന്നിരുന്നു. എന്നാൽ ക്ളാസുകൾ ഓൺലൈൻ ആയിരുന്നു. സ്കൂൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് അരിയും കിറ്റുകളും ആണ് നൽകിയിരുന്നത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് മേൽപ്പറഞ്ഞവ വിതരണം ചെയ്യുകയുണ്ടായി.നിരവധി കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ പ്രയോജനം ചെയ്തു .കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ നിന്നും കേരളസർക്കാർ വഴിയാണ് കിറ്റുകൾ സ്കൂളിൽ ലഭ്യമാക്കിയത്.വെളിച്ചെണ്ണ ഉൾപ്പെടെ എല്ലാ വ്യഞ്ജനങ്ങളും കൊടുത്തിരുന്നു. 2021-22 അധ്യനവർഷത്തിൽ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കാൻ 1861 കുട്ടികൾ അംഗമായിട്ടുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെ ഓൺലൈൻ ക്ളാസുകൾ ആയതിനാൽ അരിയും കിറ്റുകളും മാത്രം നൽകി. നവംബർ മുതൽ സ്കൂൾ തുറന്നു. ബാച്ച് വൈസ് ക്ളാസുകൾ ആരംഭിച്ചു. ആഴ്ച യിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും നൽകി വരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് അദ്ധ്യാപകർ ഭക്ഷണം കുട്ടികൾക്ക് വിളമ്പി കൊടുക്കുന്നു.ഉച്ച ഭക്ഷണത്തിൽ പച്ചക്കറി കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കുട്ടികൾ വരാത്ത ദിവസങ്ങളിലെ അരി അവർക്ക് വീട്ടിൽ നൽകി വരുന്നു.വൈവിധ്യമാർന്ന വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=43065ഉച്ചഭക്ഷണ_പദ്ധതി&oldid=1677132" എന്ന താളിൽനിന്ന് ശേഖരിച്ചത്