41077 Shasthamkotta lake.png (പ്രമാണം)
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്. കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണു്. .