ഡി.പോൾ ഇ.എം.എച്ച്.എസ്.അങ്കമാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി.പോൾ ഇ.എം.എച്ച്.എസ്.അങ്കമാലി | |
---|---|
വിലാസം | |
അമ്കമാലി അമ്കമാലി പി.ഒ, , ആലുവ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-12-2021 | Elby |
ആമുഖം
1995 ൽ വിൻസെൻഷ്യൻ സഭയുടെ കീഴിൽ ഫാ.ജോസഫ് കരുമത്തിയുടെ ചിന്തയിൽ രൂപംകൊണ്ട ഡീപോൾ സ്‌ക്കൂൾ ഇപ്പോൾ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്നു.64 കുട്ടികളുമായി തുടങ്ങിയ സ്‌ക്കൂളിൽ ഇന്ന് 2300 ൽ പരം വിദ്യാർത്ഥികളും 78 അദ്ധ്യാപകരും 35 അനദ്ധ്യാപകരും സ്‌ക്കൂളിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നു.1997 ച്ച് 25 ന് ഫാ.ജോസ് വലിയ കടവിൽ സ്‌ക്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.1999 ൽ വിദ്യാരംഗം ഡി.സി.എൽ,കെ.സി.എസ്.എൽ,ബാലജനസഖ്യം എന്നിവയ്‌ക്കെല്ലാം തുടക്കം കുറിച്ചു.2005 മേയ് 23ന് റവ.ഫാ.ടോമി പുന്നശ്ശേരി സ്‌ക്കൂളിൽ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.2004 ൽ എസ്.എസ്.എൽ.സി ആദ്യബാച്ച് നൂറു ശതമാനം വിജയവുമായി ഡീപോളിൽ നിന്നും പടിയിറങ്ങി.തുടർന്നുള്ള എല്ലാ ബാച്ചും നൂറു ശതമാനത്തിന്റെ വിജയത്തിളക്കവുമായി സ്‌ക്കൂളിന്റെ അഭിമാനങ്ങളായി തീർന്നു.2005 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗവും സ്‌ക്കൂളിന്റെ വളർച്ചയുടെ ഭാഗമായി കൊണ്ടിരിക്കുന്നു. 2008 ഡിസംബർ 29 ന് റവ.ഫാ വിൻസെന്റ് ചിറയ്ക്ക മണവാളൻ സ്‌ക്കൂളിന്റെ പ്രിൻസിപ്പലായി സ്ഥാനമേറ്റു.സ്‌ക്കൂളിന്റെ വളർച്ചയ്ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കുമായുള്ള ഫാദറിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധാർഹമാണ്. പഠനരംഗത്തെന്നപോലെ കായികരംഗത്തും സ്‌ക്കൂളിൽ വലിയ നേട്ടങ്ങൾ കൈവരുന്നു.തുടർച്ചയായിമൂന്നു വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഡീപ്പോൾ സ്‌ക്കൂൾ കരസ്ഥമാക്കി.സ്‌ക്കൂളിൽ അരങ്ങേറിയ 1998 ലെ ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള,2001 ൽ അരങ്ങേറിയ സബ് ജില്ലാ കലോത്സവം എന്നിവയിലെല്ലാം വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി.ഓരോ വർഷവും പുറത്തിറങ്ങുന്ന സ്‌ക്കൂൾ മാഗസിനുകളിൽ കലാപരവും വിജ്ഞാനപ്രദവുമായ നിരവധി സ്‌ക്കൂൾ അനുഭവങ്ങൾ നിറഞ്ഞു നിൽക്കുന്നു.2009 2010 ലെ സബ്ജില്ലാ ശാസ്ത്ര സാങ്കേതിക ഗണിത സാമൂഹ്യ പ്രവർത്തി പരിചയമേളക്കുള്ള എല്ലാ തയ്യാറെടുപ്പുകളും സ്‌ക്കൂളിൽ അരങ്ങേറിക്കഴിഞ്ഞു. സ്‌ക്കൂളിന്റെ വിജയത്തിനായി നിരന്തരം പ്രവർത്തിക്കുന്ന ഫാ.വിൻസെന്റ് ചിറക്ക മണവാളനും സ്‌ക്കൂളിലെ അദ്ധ്യാപക അനദ്ധ്യാപക സമൂഹവും ,വിദ്യാർത്ഥികളും,ഞങ്ങളോടൊപ്പമുള്ള വിൻസെന്റ് ഡീപോളിന്റെ അനുഗ്രഹ വർഷവും സ്‌ക്കൂളിനെ വളർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
<googlemap version="0.9" lat="10.180837" lon="76.376953" zoom="16" width="400"> 10.177711, 76.376953 DE PAUL HSS </googlemap>
വർഗ്ഗം: സ്കൂൾ