2020-2023
ലിറ്റിൽ കൈറ്റ്‍സ് 2020-2023 സ്കൂൾതല ക്യാമ്പ്
-2023 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ജനുവരി ഇരുപത് വ്യാഴാഴ്ച നടന്നു.
രജിസ്ട്രേഷൻ രാവിലെ ഒമ്പതര മണിക്ക് ആരംഭിച്ചു.
.കൈറ്റ് മിസ്ട്രസ് മിനിമോൾ,വിജയശ്രീ,എസ്ഐടിസി വിജയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
.സ്കൂൾ പ്രധാനാധ്യാപിക സീമ കെ.കെ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡെപ്യുട്ടി എച്ച്.എം കുട്ടികൾക്ക് ആശംസകളർപ്പിച്ചു. കൃത്യം പത്തുമണിക്കു തന്നെ ക്യാമ്പ് ആരംഭിച്ചു.
കുട്ടികളെ വളരെയധികം രസിപ്പിച്ച പ്രവർത്തനങ്ങളായിരുന്നു
ടുപി ടൂഡി സോഫ്റ്റ്‍വെയറിലായിരുന്നു ആനിമേഷൻ പരിശീലനം മിനിമോൾ ടീച്ചർ നൽകിയത്.
ഉച്ചഭക്ഷണംനൽകിയതിനുശേഷം രണ്ടു മണിക്ക് ക്ലാസ് പുനരാരംഭിച്ചു.പിന്നീട് സ്ക്രാച്ച് പ്രോഗ്രാമിംഗിലായിരുന്നു പ്രവർത്തനം വിജയശ്രീ ടീച്ചർ നൽകി.
മൂന്നര മണിക്ക് സ്ക്രാച്ച് സെഷൻ അവസാനിച്ചതിനുശേഷം മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി സംവദിക്കുകയുണ്ടായി.
കുട്ടികൾ ക്യാമ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു. .
.