2019 - 2020

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ശതാബ്ദി വർഷമായ 2019 - 20 അധ്യയന വർഷത്തിൽ വ്യത്യസ്തമായ ഒത്തിരി  പരിപാടികൾ നമ്മുടെ സ്കൂൾ ഒരുക്കി. അതിനായി സ്കൂൾ മാനേജർ അധ്യക്ഷനായ കമ്മറ്റി രൂപികരിച്ചിരുന്നു. ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടികൾ താഴെ ചേർക്കുന്നു. 2019 സെപ്തംബർ 21 പൂർവ്വ വിദ്യാർത്ഥി സംഗമം വളരെ വർണ്ണാഭമായി നടത്തി. മുൻ മാനേജർമാർ , അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ മുൻ DGP ഹോർമിസ് തരകൻ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 13 ' ആദരം' പരിപാടി സംഘടിപ്പിച്ചു . 80 വയസ്സിനു മുകളിലുള്ളവരാണ്  ഇതിൽ പങ്കെടുത്തത് . അവരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ  പങ്കു വയ്ക്കാൻ അവസരം നൽകുകയും ചെയ്തു. നവംബർ 9 തൈക്കാട്ടുശ്ശേരി , പാണാവളളി പഞ്ചായത്തുകളിലെ LP, UP, HS തലത്തിലുള്ള കുട്ടികൾക്കായി ചിത്രരചന മൽസരം നമ്മുടെ സ്കൂളിൽ വച്ച് നടത്തി. മികച്ച ചിത്രങ്ങൾ സമ്മാനങ്ങൾ നൽകി. തുടർന്ന് സംസ്ഥാനതല അവാർഡ് ജേതാവായ ശ്രീമതി. ഗീത ടീച്ചറിനെ ആദരിച്ചു. 2020 ജനുവരി 29 ശതാബ്ദി സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു. ഒപ്പം സ്കൂളിലെ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും നടന്നു. ഫെബ്രുവരി 24 ശതാബ്ദി ആഘോഷം വിളംബര റാലി പൂച്ചാക്കൽ മുതൽ പള്ളി വെളി കവല വരെ നടത്തി. വിവിധ കലാപരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ , ചെണ്ടമേളം. എന്നിവ അണിനിരന്നു. മാർച്ച് 1 ശതാബ്ദി ആഘോഷ ദിനം .ആഘോഷ പരിപാടികൾ ഉച്ചയ്ക്കു ശേഷം ആരംഭിച്ചു. എറണാകുളം അങ്കമാലി മെത്രപ്പോലിത്തൻ വികാരി ബിഷപ് ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു. ഭക്ഷ്യവകുപ്പു മന്ത്രി.പി. തിലോത്തമൻ , M.P ശ്രീ. A.M ആരീഫ്, MLA ശ്രീമതി ഷാനിമോൾ ഉസ്മാൻ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ , തുറവൂർ AEO ശ്രീമതി ഉദയകുമാരി ടീച്ചർ , മുൻ അധ്യപകർ , എന്നിവർ പങ്കെടുത്തു. 33 വർഷത്തെ മികച്ച സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന HM Sr. സജിതയ്ക്ക്  സമുചിതമായ യാത്രയയപ്പും അന്നേ ദിവസം നൽകി. ആഘോഷ ദിനത്തിൽ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥി കളുടെയും കലാപരിപാടികളും അരങ്ങേറി  . വിഭവ സമൃദ്ധമായ ഭക്ഷ്യ മേളയും നടന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച കാരുണ്യ കുടുക്കയിലെ തുക 50000 രൂപ ഈ വിദ്യാലയ ത്തിലെ ഒരു കുട്ടിയുടെ  കുടുംബത്തിന് സഹായമായി നൽകി.

2019- 20 വർഷത്തെ മറ്റു പ്രവർത്തനങ്ങൾ

  • ജൂൺ 6 പ്രവേശനോത്സവം വർണ്ണാഭമായി കൊണ്ടാടി.
  • 72. മത് സ്വാതന്ത്ര്യ ദിനം ഭംഗിയായി ആഘോഷിച്ചു. PTA പ്രസിഡന്റ് ദേശിയ പതാക ഉയർത്തി.
  • ഒക്ടോബർ 1 ഉല്ലാസ ഗണിതം പരിശീലന പരിപാടി നടത്തി.
  • പെരുമ്പളത്തു വച്ചു നടന്ന ഗാന്ധി ക്വിസ്സിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ സമ്മാനാർഹരായി.
  • മികച്ച കൃഷി അവാർഡ് ജില്ലാതലം നമ്മുടെ സ്കൂളിന് ലഭിച്ചു.
  • ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് ബാഡ്ജ് നിർമ്മാണം എന്നിവ നാത്തി.
  • സർഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി വായന കൂടാരം പ്രബന്ധം ആലപ്പുഴയിൽ അവതരിപ്പിച്ചു.
  • കൊറോണ വൈറസ് വ്യാപനം മൂലം  സ്കൂൾ മാർച്ച് 10 ന് അടച്ചു .
"https://schoolwiki.in/index.php?title=2019_-_2020&oldid=1701300" എന്ന താളിൽനിന്ന് ശേഖരിച്ചത്