2019-2020 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019-2020 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ജൂൺ 6 2019

വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം 250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു .

https://www.youtube.com/watch?v=g2eP28lZtiQ&t=6s

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനം ജൂൺ 5 2019

ഭൂമിക്കൊരു പച്ചകുടനിവർത്തി സെന്റ് ജോസഫ്‌സ് വിദ്യാർത്ഥികൾ .ഊഷരതയിൽനിന്നും ഊർവ്വരതയുടെ ഉണർത്തുപാട്ടുമായി പസ്ഥിധി ദിനത്തിന് തുടക്കം കുറിച്ചു .പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്

തു https://youtu.be/hP7Psho-2tM

വായനാദിനാഘോഷം 2019-'20

ജൂൺ 19 2019

കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുകയും കുട്ടികളിൽ വായനയുടെ പ്രാധാന്യം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായന ദിനം കൊണ്ടാടി . അക്ഷരമാലകളാലും ഹരിതസസ്യങ്ങളാലും വേദി വളരെ മനോഹരമായി അലങ്കരിച്ചു ഹയർ സെക്കന്ററി പ്രിൻസിപ്പൽ സി. സൗമ്യയുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ വായന ദിന പരിപാടികൾ ആരംഭിച്ചു .ശ്രീമതി ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ കുഞ്ഞുണ്ണിമാഷിന്റെ വായനയെക്കുറിച്ചുള്ള പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും വിദ്യാർത്ഥികളിൽ വായനയുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്‌ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച അല്പ്പനേരം സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് നമ്മുടെ വായനാദിനം കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്‌ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ജൂൺ 25 2019

കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്‌സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്‌സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്‌തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു .

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ജൂൺ 25 2019

കുട്ടികളെ   ഉൻമേഷദായകരാക്കുന്ന  കളികളിലൂടെയും  ക്ലാസ്സുകളിലൂടെയും  കുട്ടികളെ   പ്രചോദിപ്പിച്ചുകൊണ്ടു   ലിറ്റിൽ കൈറ്റ്‌സിന്റെ   ആദ്യത്തെ  ക്ലാസ് വളരെ മനോഹരമായി  ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന   അർപ്പിച്ച   ഈശ്വര പ്രാർത്ഥനയോടെ   ക്ലാസ്   ആരംഭിച്ചു . ഹെഡ് മിസ്ട്രസ്   സിസ്റ്റർ   അനിത ,   മാസ്റ്റർ ട്രെയിനർ  സർ എൽബി  , കോഡിനേറ്റേഴ്‌സായ    സിസ്റ്റർ ലേഖ,   ശ്രീമതി സുധ ജോസ് എന്നിവർ    സന്നിഹിതർ ആയിരുന്നു .   സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു .  ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത  ആശംസ അർപ്പിക്കുകയും  ചെയ്തു .ഏകദേശം  10   മണിയോടെ  ക്ലാസ്  ആരംഭിച്ചു.  അഞ്ചു  ഗ്രൂപ്പുകളായി  കുട്ടികളെ  തിരിച്ഛ്  ക്ലാസ്സുകളിലൂടെയും  കളികളിലൂടെയും  ക്ലാസ്  വളരെ  ഉത്സാഹത്തോടെ  കടന്നുപോയി . ലിറ്റിൽ   കൈറ്റ്‌സിന്   തുടർന്നുള്ള ക്ലാസ്സുകളിൽ  എന്തെല്ലാമാണ്   പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന്  സർ  പറഞ്ഞു  തരികയും  ചെയ്‌തു . അനിമേഷൻ  വിഡിയോകൾ   കാണിച്ചു തരികയും  ,പിന്നീട്   സാറിന്റെ  ക്ലാസ്സിനെക്കുറിച്ഛ്  കുമാരി ഗൗരി   കൃഷ്ണയും  ,  കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും  പറഞ്ഞു .തുടർന്ന് ലിറ്റിൽ  കൈറ്റ്‌സ്  വിദ്യാർത്ഥിയായ  കുമാരി  ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട്  ക്ലാസ്  അവസാനിപ്പിക്കുകയും ചെയ്തു .

ആന്റി ഡ്രഗ് ഡേ

ജൂൺ 26 2019

മാനവ ലോകത്തെ തകർക്കുന്ന മദ്യം മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കൾ കുട്ടികളിൽനിന്നു അകറ്റുന്ന തരത്തിലുള്ള പരിപാടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഗൈഡ്സ് റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി അസെംബ്ലിയെത്തുടർന്നു ബയോളജി ടീച്ചർ ശ്രീമതി ഷിൻസി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . മീനാക്ഷി ബിനോയ് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിന്റെ ആസ്പദമാക്കി കവിത ആലപിക്കുകയും റെഡ് ക്രോസ് പ്രതിനിധി ഐറിൻ വര്ഗീസ് മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെ കുറച്ചു സംസാരിച്ചു .ഗൈഡ്, റെഡ്ക്രോസ് സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച mime ആയിരുന്നു പിന്നീട് നടന്നത് .ലഹരിയെക്കുറിച്ചും അതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അവർ അത് ആവിഷ്കരിച്ചു .ഹെഡ്മിസ്ട്രെസ്സിന്റെ നിർദേശപ്രകാരം നിന്ന് ലഭിച്ച ആശയങ്ങൾ പങ്കുവയ്ക്കാനായി ഓരോ ക്ലാസ്സുകളെയും പ്രതിനിധികൾ വരികയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ഇതിനെത്തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി ജംഗ്ഷനിലേക്കു ഒരു ബോധവൽക്കരണ റാലി നടത്തി .കുട്ടികൾക്ക് മയക്കുമരുന്ന് മദ്യം എന്നീ അപകടകാരികളായ വസ്തുക്കൾ ഉപേക്ഷിക്കാനും ജീവിതത്തിൽ ഒരിക്കലും ഉപേയാഗിക്കാതിരിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കുന്നവ ആയിരുന്നു ഇന്നത്തെ ലഹരി വിരുദ്ധ ദിനാഘോഷ പരിപാടികൾ .

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ജൂൺ 28 2019

എട്ടാം തരത്തിലെ പുതിയ  കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ  28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .

ലിറ്റററി ക്ലബ് ഉത്‌ഘാടനം

ജൂലൈ 4 2019

വിവിധതരം കലാപരിപാടികളിലൂടെ കുട്ടികളെ ആസ്വദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെ മനോഹരമായി സാഹിത്യ സമാജത്തിന്റെ പരിപാടികൾ ആരംഭിച്ചു . ഈശ്വരചിന്തയിൽ കുട്ടികളെ ഉണർത്തികൊണ്ടു കുമാരി അജീനയും സംഘവും പ്രയർ ഡാൻസ് അവതരിപ്പിച്ചു . ശേഷം ശ്രീമതി സുധ ജോസ് സ്വാഗതം ആശംസിച്ചു .കുമാരി നിത്യ ജോയ് കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിലെ എല്ലാ പ്രവർത്തനത്തിന്റെയും പരിപാടികളുടെയും റിപ്പോർട്ട് ആവതരിപ്പിക്കുകയുണ്ടായി . അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എല്ലാവർക്കും ആശംസ അർപ്പിച്ചു . തുടർന്ന് വിശിഷ്ടഅതിഥി ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് തന്റെ ബാല്യകാല ഓർമകളെക്കുറിച്ചു കുട്ടികളുമായി പങ്കുവച്ചുകൊടുത്തുകൊണ്ട് അധ്യക്ഷപ്രസംഗം അവതരിപ്പിച്ചു . അതെതുടർന്ന് ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് സാഹിത്യസമാജം ഉത്കാടനം നിർവഹിച്ചു . പിന്നീട് കുമാരി ഡെലിസ്‌ മേരി ഡേവിസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചുകൊണ്ട് കലാപരിപാടികൾ ആരംഭിച്ചു . ആദ്യമേതന്നെ കുമാരി മീനാക്ഷി ബിനോയ് അതിമനോഹരമായ ഒരു കവിത ആലപ്പിക്കുകയുണ്ടായി . ശേഷം യോഗ കുട്ടികൾക്ക് പരിചയപെടുത്തികൊണ്ടു കുമാരി വി.എസ്സ് നിര‍‍‍‍ഞ്ജനയും കുട്ടുക്കാരും യോഗാഡാൻസ് അവതരിപ്പിച്ചു. പിരിയോഡിക്ക് വർഷത്തോടനുബ് 10-ആം ക്ലാസ്സിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി എലമെന്റസിനെ പരിചയപ്പെടുത്തി.അതേത്തുടർന്ന്ടിൻസി ഡാവിസ്സും കൂട്ടുകാരും ഒരു ഡി.സി.എൽ . ഗാനവും ആലപിച്ചു .തുടർന്ന് മരിയ കെ . ലാലുവും സംഘവും ഒരു അതി മനോഹരമായ നാടൻപാട്ട് ആലപിച്ചു . അതോടെ പരിപാടികൾക്ക് സമാപനം കുറിചു.

ന്യൂസ് റീഡിങ് മത്സരം

ജൂലൈ 10 2019

ഇംഗ്ലീഷ് വാർത്ത വായന പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സിൽ വാർത്ത വായന മത്സരം നടത്തി .ഏകദേശം 50 കുട്ടികൾ പങ്കെടുത്തു .കുട്ടികളുടെ മത്സരം ഉയർന്ന നിലവാരം പുലർത്തിയെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു

ടവൽ മേക്കിങ് മത്സരം

ജൂലൈ 16 2019 വർക്ക് എക്സ്പെരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ടവൽ മേക്കിങ് മത്സരം നടന്നു കുട്ടികൾ വളരെ ഉത്സാഹത്തോതോടെ മത്സരത്തിൽ പങ്കെടുത്തു .തൂവാലയിൽ ചിത്രത്തുന്നത്‌ നടത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടത് .യു പി വിഭാഗത്തിനും ഹൈ സ്കൂൾ വിഭാഗത്തിനും പ്രതേകം പ്രതേകം മത്സരങ്ങളുണ്ടായിരുന്നു

കാർമൽ ദിനാഘോഷം

ജൂലൈ 16 2019

കർമ്മലമാതാവ് വി.സൈമൺ സ്റ്റോക്കനു പ്രത്യക്ഷപെട്ട് ഉത്തരീയം നൽകിയതിന്റെ ഭാഗമായി തിരുസഭയിൽ ജൂലൈ 16 ന്നു കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിചു . സെന്റ്. ജോസഫ് ജി. എച്. എസ്. സ്കൂളിൽ കാർമൽ പ്രൊവിൻസിലെ അംഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്നത് .പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ സിസ്റ്റർ സ്റ്റാഫിനെ ആദരിക്കുകയും കർമ്മല മാതാവ് സൈമൺ സ്റ്റോക് കിന് പ്രത്യക്ഷ പെട്ട സംഭവം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു https://www.youtube.com/watch?v=ENJTPKWdi3k

ഡി എസ്‌ എൽ ആർ കാമറ പരിശീലനം

ജൂലൈ 20 2019

കുട്ടികൾക്ക് ഡി എസ്എൽ ആർ കാമറ പരിശീലനം നൽകി ഹൈ ടെക് പദ്ധതിയനുസരിച്ചു ലഭിച്ച ക്യാമറയുടെ ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസ് പുതിയ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി സുജിത് സർ ആയിരുന്നു ക്ലാസ് നയിച്ചത് .കാമറ ആംഗിളുകളെ കുറിച്ചും ഫോട്ടോ ക്ലാരിറ്റി ലൈറ്റിംഗ് ഫോട്ടോ എഡിറ്റിംഗ് ഫോക്കസ് വീഡിയോ മേക്കിങ് എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ സർ കുട്ടികൾക്ക് നൽകി .ഈ ക്ലാസ്സുകളിൽ കുട്ടികൾ വളരെ താത്പര്യപൂര്വം പങ്കെടുത്തു

പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ

ജൂലൈ 22 2019

സ്കൂൾ ഹെഡ്മിസ്ട്രസ് സി. അനിത, സ്കൂൾ ലീഡർ അനീറ്റ ബൈജുവിന്നും അസി. ലീഡർ അക്ഷയ ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സ്കൂൾ ലീഡർ അനീറ്റ ബൈജു പാർലിമെന്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് 2018-19 വർഷത്തിലെ സ്കൂൾ ലീഡർ നിത്യ ജോയ് എല്ലാവർക്കും ഹൃദ്യമായ ഭാഷയിൽ നന്ദി അറിയിച്ചു. പുതിയ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപെട്ട അനീറ്റ ബൈജു തന്റെ കർത്തവ്യം ഏറ്റെടുത്ത് എല്ലാവർക്കും നന്ദി പറയുകയും എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു .ഹെഡ്മിസ്ട്രസ് സി. അനിത ആശംസാപ്രസംഗവും നടത്തി.അതോടെ പരിവാടികൾ അവസാനിപ്പിച്ചു .

ചാന്ദ്ര ദിനാഘോഷം

ജൂലൈ 22 2019

ജൂലൈ 20 തിയതി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓര്മയ്ക്കയാണന് ചന്ദ്രദിനം ആഘോഷിക്കുന്നത് .. ജൂലൈ നന്നുടെ വിദ്യാലയത്തിൽ ചന്ദ്രദിനം ആഘോഷിച്ചു ചാക്യാർകൂത്തു മുഖേനെനെയും ശാസ്ത്രജ്ഞന്മാരുമായുള്ള അഭിമുഖം മുഖേനയും ലൈറ്റ്‌ലെ സയന്റിസ്റ്സ് ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു . ചാർട് മത്സരവും ക്വിസ് മത്സരവും ഇതിനെത്തുടർന്ന് നടത്തി

ചന്ദ്രയാൻ വിക്ഷേപണം സംപ്രേക്ഷണം

ജൂലൈ 22 2019

ലോക ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ പരിപാടികൾ നടന്നതിന്റെ തുടർച്ചയായി ശ്രീഹരിക്കോട്ടയിൽ നിന്നും എന്ന് വിക്ഷേപണം ചെയ്ത ചന്ദ്രയാൻ വിന്റെ തത്സമയ സംപ്രേക്ഷണം ക്ലാസ് റൂമിലെ ഹൈ ടെക് ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്കു കാണിച്ച കൊടുക്കാൻ സാധിച്ചു .ഈ ശാസ്ത്ര കൗതുകം കണ്ട കുട്ടികൾ ഏറെ വിസ്മയഭരിതരായി ഭാവിയിൽ പുതിയ കണ്ടുപിടുത്തങ്ങളിലേക് നടന്ന് അടുക്കുവാൻ അവരുടെ ശാസ്ത്ര മനസ്സിൽ ആഗ്രഹം ഉദിച്ചു

അന്യ സംസ്ഥാന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം

ജൂലൈ 23 2019

അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് സ് ജോസഫ്‌സ് വിദ്യാലയത്തിൽ പ്രേത്യക പ്രവേശനോത്സവം നടത്തി .9 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളത് .ഹെഡ്മിസ്ട്രസ് ആ കുട്ടികൾക്ക് മധുരവും പൂവും നൽകി സ്കൂളിലേക്ക് സ്വാഗതം ചെയ്തു .

സ്പോർട്സ് ഡേ 2019

ജൂലൈ 25 2019

2019-20 വർഷത്തിലെ സ്പോർട്സ് ഡേ വിവിധ പരിപാടികളോടെ നടത്തി ഗ്രൂപ്പുകൾ തിരിഞ്ഞുള്ള വിവിധ മത്സരങ്ങളിൽ കുട്ടികൾ വി വളരെ ആവേശപൂർവം പങ്കെടുത്തു .മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾ ആരംഭിച്ചത് .സ്കൂളിലെ ഗ്രൂപ്പുകളിലെയും കുട്ടികൾ വളരെ മനോഹരമായി മാർച്ച് ചെയ്തു സല്യൂട്ട് നടത്തി ഇതേതുടർന്നു ഡിസ്പ്ലേ മത്സരമായിരുന്നു വാശിയേറിയ ആ മത്സരത്തിൽ കുട്ടികൾ മനോഹരവും ചടുലവുമായ പാട്ടുകൾക്കൊപ്പം ഡിസ്പ്ലേ നടത്തി ഏറ്റവും ആവേശമേറിയ ബാസ്കറ്റ് ബോൾ മത്സരത്തിൽ കാർമേൽ ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി

പ്രധാനാധ്യാപികയുടെ ഫീസ്റ്റാഘോഷം 2019

ജൂലൈ 26 2019

അൽഫോൻസാമയുടെ ദിനമായി ആഘോഷിക്കുന്ന ജൂലൈ 25- സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ ഫീസ്റ്റായി ആഘോഷിചു .വി.അത്ഫോൻസാമ്മയുടെ ജീവചരിത്രം കുട്ടികൾ നാടകത്തിലൂടെ അവതരിപ്പിക്കുകയും വിവിധ കലാപരിപാടികളിലൂടെ ആ ദിവസം കൂടുതൽ മനോഹരമാക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ബിരിയാണി ഭക്ഷണം കൊടുക്കുകയും ചെയ്തു.

യുവജനോത്സവം 2019

ജൂലൈ 30 2019

2019-20അധ്യയന വർഷത്തിലെ യുവജനോത്സവം ആഘോഷപരമായി കൊണ്ടാടി കുട്ടികളുടെ കലാപരമായ കഴിവുകൽ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഇത് സഹായിച്ചു.ആനി ദിവസം വിവിധ വേദികളിലായി മല്സരങ്ങൾ നത്തുകയുണ്ടായി നാടോടി നൃത്തം ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം തിരുവാതിര എന്നീ വിവിധ നൃത്തമൽസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിലെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റുവേദികളിൽ കഥ കവിത ഉപന്യാസമത്സരങ്ങൾ നടത്തുകയുണ

ഗൈഡ്സ് ഇന്വെസ്റ്റീച്ചർ സെറിമണി 2019

ആഗസ്ത് 1 2019

ലോകരാഷ്ട്ര സംഘടനയായ ഗൈഡിങ് പ്രസ്ഥാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്വെസ്റ്റീച്ചർ സെറിമണി ഓഫ് ഗൈഡിങ് സ്റ്റുഡന്റസ്.

സ്പെൽ ബീ മത്സരം 2019

ആഗസ്ത് 2 2019

കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങങ്ങൾ ഉറപ്പിക്കുവാനും പുതിയ വാക്കുകൾ പഠിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സ്കൂളിൽ സ്പെൽബി മത്സരങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചത് .ഇതിനുവേണ്ടി ഒരാഴ്ച പുതിയ കുറെ ഇംഗ്ലീഷ് പദങ്ങൾ കോമൺ ബോര്ഡില് എഴുതിയെടുകയും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും ചെയ്തു തുടർന്ന് ഒരു പരീക്ഷ നടത്തുകയും വാക്കുകളുടെ അർദ്ധം വിശദീകരിക്കുകയും അവയുടെ ഉച്ചാരണം കേൾപ്പിക്കുകയും ചെയ്തു .ഈ പ്രവർത്തനം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിഅനുഭവപ്പെട്ടു

ഹിരോഷിമ ദിവസം 2019

ആഗസ്ത് 6 2019

സ്വാതന്ത്ര്യ ദിനാഘോഷം 2019

ആഗസ്ത് 15 2019

ഒന്നാം പാദവാർഷിക പരീക്ഷ 2019

ആഗസ്ത് 26 2019

ഒന്നാം പാദവർഷിക പരീക്ഷ നടത്തുകയും അതിൽ എ പ്ലസ്സ് ,ബി പ്ലസ് ഗ്രേഡ് കിട്ടിയവക്ക് ഷീൽഡ് കൊടുക്കുകയും ക്ലാസ് പി ടി എ നടത്തി പഠനനിലവാരം മതാപിതാക്കളുമായി വിലയിരുത്തുകയും ചെയ്തു ഇതിൽ മാതാപ്പിതാക്കളുടെ സാന്നിധ്യം സജീവമായിരുന്നു .

ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് 2019

ആഗസ്ത് 29 2019

വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കാവുന്ന തീപിടുത്തം വാഹനാപകടങ്ങൾ തുടങ്ങിയ പെട്ടന്നുള്ള അപകട സാഹചര്യങ്ങളിൽ ചെയ്യാവുന്ന പ്രധിവിധികളെ കുറിച്ച് ആലോചിക്കാൻ സേഫ്റ്റി ഓഫീസർസും സെന്റ് ജോസഫ് വിദ്യാലങ്ങളില്ലേ പ്രാധാന്യഥാപകരും അധ്യാപകരും സ്കൂൾ ലീഡേഴ്‌സും ചേർന്ന് ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് നടത്തി .കുട്ടികളെ ബോധവത്കരിക്കാൻ അവർക്കു ക്ലാസ്സുകളും പരിശീലനവും നൽകാമെന്ന് തീരുമാനിച്ചു

ഓണാഘോഷം 2019

സെപ്റ്റംബർ 2 2019

സ്നേഹത്തിന്റെയും സമാധനത്തിന്റെയും പ്രതീകമായ ഓണദിനത്തിൽ ഒരുമയോടെ കുട്ടികൾ പൂക്കളം ഇടുകയും ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയും അതിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികള്ക്ക് വേണ്ടി വിഭവസമൃദ്ധമായ സാധ്യ ഒരുക്കുകയും ചെയ്തു,

അധ്യാപകദിനാഘോഷം 2019

സെപ്റ്റംബർ 5 2019

അധ്യാപകദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ കൊടുത്തു ആദരിക്കുകയും,അധ്യപകർക് ചെറിയ മല്സരങ്ങൾ നടത്തി അതിൽ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

ശാസ്ത്രമേളകൾ      2019

സെപ്റ്റംബർ  5 2019

വിദ്യാർത്ഥികൾക്ക് അവരവരുടെ അറിവും കഴിവും പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശാസ്ത്രമേള വിദ്യാർത്ഥികൾക്ക് അവരവരുടെ അറിവും കഴിവും പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശാസ്ത്രമേള