1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026 സഹായം
ദൃശ്യരൂപം
GOAL 2026
- സർക്കാർ നൽകിയിട്ടുള്ള സർക്കുലർ അടിസ്ഥാനമാക്കി മാത്രം GOAL 2026 പദ്ധതിയിൽ ചിത്രങ്ങളും കുറിപ്പുകളും ചേർക്കുക
- 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026 പദ്ധതിയിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. എല്ലാ പ്രവർത്തനങ്ങളുടേതും ഉൾപ്പെടെ പരമാവധി 10 ചിത്രങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ.
- ചിത്രങ്ങളെ സംബന്ധിച്ചുള്ള സ്കൂൾവിക്കിയുടെ പൊതുവായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക
വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:
- ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക.
- ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.
ഫയൽ ഫോർമാറ്റ്

- SchoolCode-DistrictCode-GOAL2026-NameOfitem.jpg
- ഉദാ: TVM ജില്ലയിലെ 99999 എന്ന സ്കൂൾകോഡ് ഉള്ള വിദ്യാലയത്തിൻ്റെ ഫയൽനാമം
99999-TVM-GOAL2026-Best kick-1.jpeg . അടുത്ത ഫയലിന് 99999-TVM-GOAL2026-Best kick-2.jpeg എന്ന മാതൃകയിൽ നൽകുക. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക.)
ഫയൽ അപ്ലോഡിങ്ങ്
- സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഇടതുവശത്തെ അപ്ലോഡ് എന്ന കണ്ണി വഴിയാണ് ചിത്രം ചേർക്കേണ്ടത്.
- Browse ചെയ്ത് അപ്ലോഡ് ചെയ്യേണ്ടുന്ന ഫയൽ തെരഞ്ഞെടുക്കുക
- ഫയൽനാമം കൃത്യമാണെന്ന് ഉറപ്പാക്കുക. പകർപ്പവകാശ വിവരങ്ങൾ തെരഞ്ഞെടുക്കുക
- വർഗ്ഗങ്ങൾ എന്നതിൽ GOAL2026 എന്ന് ചേർക്കുക.
- അപ്ലോഡ് പൂർത്തിയാക്കുക.
- എല്ലാ ഫയലുകളും ഇതുപോലെ അപ്ലോഡ് ചെയ്യുക
- ലോഗിൻ ചെയ്തശേഷം വലതുഭാഗത്തുകാണുന്ന User Menu വിൽ നിന്നുും അപ്ലോഡുകൾ എടുത്താൽ ആ User ചേർത്ത മുഴുവൻ ഫയലുകളും കാണാം.
- ഫയൽ തുറക്കുക
- ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്.
- ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ GOAL2026 എന്ന കണ്ണി തുറക്കുക.
- ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.
- Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. (അപ്ലോഡ് ചെയ്തതിൽ നിന്നും Copy ചെയ്ത ഫയൽനാമം ആണ് ഇവിടെ Paste ചെയ്യേണ്ടത്. File name ടൈപ്പ് ചെയ്ത് ചേർക്കരുത്. ചെറിയ വ്യത്യാസം വന്നാൽപ്പോലും കണ്ണി പ്രവർത്തിക്കില്ല.)
- മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക.
- ഒരു വിദ്യാലയം ചെയ്ത മാതൃക ഈ കണ്ണിയിൽ കാണാം.
- പ്രസിദ്ധീകരിക്കപ്പെട്ട GOAL 2026 പേജ് രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക.
പ്രചരണം
- സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു Short URL ഉണ്ട്. GOAL 2026 ചിത്രങ്ങൾ ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.



